ഉത്തരാഖണ്ഡില്‍ ബിജെപി അധികാരത്തിലില്ലായിരുന്നെങ്കില്‍ തങ്ങള്‍ ഉത്തര്‍പ്രദേശില്‍ നിന്നും തുരത്തിയ ക്രിമിനലുകള്‍ ഇവിടെ എത്തിപ്പെട്ടേനെയെന്ന് യോഗി ആദിത്യനാഥ്. ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു യോഗി ആദിത്യനാഥിന്റെ പരാമര്‍ശം. വോട്ടുചെയ്യുമ്പോള്‍ തെറ്റുകള്‍ സംഭവിക്കരുതെന്നും ഒരു ചെറിയ പിഴവുപോലും ദേശീയ സുരക്ഷയ്ക്ക് വലിയ ഭീഷണി സൃഷ്ടിക്കുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഉത്തരാഖണ്ഡില്‍ പറഞ്ഞു. ക്രിമിനലിസത്തോട് സന്ധിയില്ലാത്ത പോരാട്ടമാണ് ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ നടത്തിവരുന്നതെന്നും യോഗി പറഞ്ഞു. ദേശീയ സുരക്ഷയെ സംരക്ഷിച്ചു നിര്‍ത്തുന്ന രാജ്യത്തിന്റെ കോട്ടയാണ് ഉത്തരാഖണ്ഡെന്നും യോഗി ആദിത്യനാഥ് പ്രസ്താവിച്ചു. ദേശീയ സുരക്ഷയുടെ ഈ […]