ഉത്തർ പ്രദേശിൽ സൗജന്യ റേഷൻ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. രണ്ടാം യോഗി സർക്കാരിൻ്റെ ആദ്യ ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം. ജനസംഖ്യയിൽ ഇന്ത്യയിൽ ഏറ്റവും വലിയ സംസ്ഥാനമാണ് ഉത്തർപ്രദേശ്. ക്രമസമാധാനം മെച്ചപ്പെടുത്തുക എന്നത് തന്നെയാവും രണ്ടാം ഭരണത്തിലും യോഗിക്ക് മുന്നിലെ പ്രധാന വെല്ലുവിളി. അക്രമങ്ങളും, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും വലിയ വെല്ലുവിളിയായി നിലനിന്നിരുന്ന സംസ്ഥാനത്ത് ക്രമസമാധാനം പുനസ്ഥാപിച്ചു എന്നാണ് ബിജെപി തെരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടിയത്. ഹാത്രസ്, ഉന്നാവ്, ലഖിംപൂർഖേരി ഉൾപ്പടെ വിവിധ സംഭവങ്ങൾ കഴിഞ്ഞ ഭരണകാലത്ത് യോഗിക്ക് വെല്ലുവിളി […]
Tag: Yogi Adityanath
യോഗി 2.0: യുപിയെ നയിക്കാൻ യോഗി; സത്യപ്രതിജ്ഞ ഇന്ന്, ഒരുക്കങ്ങൾ പൂർത്തിയായി
ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഇന്ന് ചുമതലയേൽക്കും. ഇന്നലെ നടന്ന ബിജെപി എംഎൽഎമാരുടെ യോഗം, യോഗിയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. അമിത് ഷാ പങ്കെടുത്ത എംൽഎമാരുടെ യോഗമാണ് എതിരില്ലാതെ യോഗി ആദിത്യനാഥിനെ വീണ്ടും ഉത്തർപ്രദേശ് മുഖ്യമന്ത്രി പദത്തിലേക്ക് തെരഞ്ഞെടുത്തത്. ആയിരത്തിലേറെ അതിഥികൾക്ക് ചടങ്ങുകളിൽ പങ്കെടുക്കാവുന്ന തരത്തിലുള്ള വലിയ വേദിയാണ് സത്യപ്രതിജ്ഞയ്ക്കായി തലസ്ഥാനമായ ലക്‌നൗവിൽ ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത്ഷാ, ജെപി നദ്ദ എന്നിവർക്ക് ഒപ്പം മുൻകാല ഉത്തർപ്രദേശ് ബിജെപി അധ്യക്ഷന്മാരും, ചടങ്ങിൽ പങ്കെടുക്കും. അക്ഷയ് കുമാർ, […]
തുടര്‍ഭരണത്തിലേക്ക് യോഗി; യുപി മുഖ്യമന്ത്രിയായി 25 ന് സത്യപ്രതിജ്ഞ ചെയ്യും
രണ്ടാം തവണയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് മാര്‍ച്ച് 25 ന് സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 25 ന് വൈകീട്ട് 4 മണിക്ക് ലഖ്‌നൗവിലെ ഭാരതരത്‌ന അടല്‍ ബിഹാരി വാജ്‌പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ചടങ്ങ്. 50,000ത്തോളം കാണികളെ പ്രവേശിപ്പിക്കാന്‍ കഴിയുന്ന സ്റ്റേഡിയത്തില്‍ 200ഓളം വിവിഐപികള്‍ക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, പ്രതിരോധ മന്ത്രി […]
കോവിഡ് ഭീതിക്കിടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി: യു.പിയില്‍ അധ്യാപകരുടെ കൂട്ടമരണമെന്ന് സംഘടനകള്‍
തെരഞ്ഞെടുപ്പ് ചുമതലയെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച് മരിച്ച അധ്യാപകരുടെ എണ്ണം ആയിരം കവിഞ്ഞതായി അധ്യാപക സംഘടനകള്‍. കോവിഡ് പശ്ചാതലത്തില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ചുമതല നിര്‍വഹിച്ചതോടെ, കോവിഡ് ബാധിച്ച് മരിച്ച അധ്യാപകരുടെ എണ്ണം 706 ല്‍ നിന്നും 1,621 ആയി ഉയര്‍ന്നതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ച കത്തില്‍ സംഘടന പറഞ്ഞു. പ്രാഥമിക് ശിക്ഷക് സംഘ് എന്ന സംഘടനയാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. മരണപ്പെട്ട അധ്യാപകരുടെയും മറ്റു സ്റ്റാഫുകളുടെയും വിവരങ്ങള്‍ ഉള്‍പ്പടെയാണ് സംഘം മുഖ്യമന്ത്രിക്ക് കത്തയച്ചത്. തെരഞ്ഞെടുപ്പ് […]
‘കൂടുതല്‍ സംസാരിച്ചാല്‍ എനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തും’: യു.പി ബിജെപി എംഎല്‍എ
ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി എംഎല്‍എ രാകേഷ് റാത്തോഡ്. കോവിഡ് പ്രതിരോധത്തിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. സീതാപൂര്‍ എംഎല്‍എയാണ് അദ്ദേഹം. സീതാപൂരില്‍ ട്രോമ സെന്‍റര്‍ സജ്ജമാക്കാന്‍ എത്ര ശ്രമിച്ചിട്ടും കഴിഞ്ഞില്ലെന്ന് എംഎല്‍എ പറഞ്ഞു- “ഞാന്‍ ഒരുപാട് ശ്രമിച്ചു. പക്ഷേ എംഎല്‍എമാര്‍ക്ക് എന്ത് സ്ഥാനമാണുള്ളത്? ഞാൻ കൂടുതല്‍ സംസാരിക്കുകയാണെങ്കിൽ, രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടേക്കും”. എംഎല്‍എയ്ക്ക് സ്വന്തം സര്‍ക്കാരിനെ പ്രതിനിധീകരിക്കാന്‍ കഴിയുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ ‘എംഎൽഎമാർക്ക് മനസ്സ് തുറന്ന് സംസാരിക്കാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഞാൻ മുമ്പ് ചോദ്യങ്ങൾ ഉന്നയിച്ച കാര്യം […]
വര്‍ഗീയതയുമായി പഞ്ചാബില്‍ വരരുത്: യോഗിക്ക് മറുപടിയുമായി അമരീന്ദര്‍ സിങ്
പഞ്ചാബില്‍ പുതുതായി രൂപീകരിക്കുന്ന മലേര്‍കോട്ട്‌ല ജില്ലക്കെതിരെ വര്‍ഗീയ പ്രചാരണം നടത്തുന്ന ബി.ജെ.പിക്കാര്‍ക്കെതിരെ മുന്നറിയിപ്പുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. പഞ്ചാബില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നവര്‍ക്ക് അത് തിരിച്ചടിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പഞ്ചാബില്‍ മുസ്‍ലിം ഭൂരിപക്ഷമുള്ള മലേര്‍കോട്ട്ല, ജില്ലയായി പ്രഖ്യാപിച്ചതാണ് ബി.ജെ.പിയെ പ്രകോപിപ്പിച്ചത്. ജില്ലാ രൂപീകരണം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്നായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണം. ജില്ലാ രൂപീകരണം കോണ്‍ഗ്രസിന്റെ വഞ്ചനാപരമായ നയത്തിന്റെ ഭാഗമാണെന്നും യോഗി കുറ്റപ്പെടുത്തി. ഇത് മറ്റു ബി.ജെ.പി നേതാക്കളും ഏറ്റുപിടിക്കുകയായിരുന്നു. ഇതിനെതിരെയാണ് […]
യു.പിയില്‍ ഓക്സിജന്‍ ക്ഷാമമില്ലെന്ന് യോഗി ആദിത്യനാഥ്, ക്ഷാമം ഉണ്ടെന്ന് കേന്ദ്രമന്ത്രി
ഓക്സിജന്‍ ക്ഷാമവും വെന്‍റിലേറ്ററുകളുടെയും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളുടെയും കരിഞ്ചന്തയും ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കേന്ദ്രമന്ത്രി സന്തോഷ് ഗാംഗ്‍വറിന്‍റെ കത്ത്. തന്‍റെ മണ്ഡലമായ ബറേലിയിലെ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രമന്ത്രിയുടെ കത്ത്. യു.പിയില്‍ ഓക്സിജന്‍ ക്ഷാമമില്ലെന്നും അഭ്യൂഹം പരത്തുന്നവരെ ജയിലില്‍ അടയ്ക്കുമെന്നും യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നല്‍കി ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് കേന്ദ്രമന്ത്രി തന്നെ മുഖ്യമന്ത്രിയോട് പരാതി പറഞ്ഞത്. ബറേലിയിലെ ആശുപത്രികളിൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കണമെന്ന് കേന്ദ്ര മന്ത്രി സന്തോഷ് ഗാംഗ്‍വര്‍ കത്തില്‍ ആവശ്യപ്പെട്ടു. കോവിഡ് രോഗികളെ […]
കിസാൻ മഹാപഞ്ചായത്ത് നടക്കേണ്ട സഹാറൻപൂരിൽ നിരോധനാജ്ഞ; യോഗിയും പ്രിയങ്കയും നേർക്കുനേർ
ലഖ്‌നൗ: പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ കിസാൻ മഹാപഞ്ചായത്ത് നടക്കാനിരിക്കെ സഹാറൻപൂരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. കേന്ദ്ര സർക്കാറിന്റെ കാർഷിക നിയമങ്ങൾക്കെതിരെ സഹാറൻപൂരിലെ ഛിൽകാനയിലാണ് കോൺഗ്രസ് ഇന്ന് മഹാപഞ്ചായത്ത് പ്രഖ്യാപിച്ചിരുന്നത്. നേരത്തെ, സഹാറൻപൂരിലെ ഗാന്ധിപാർക്കിൽ ഫെബ്രുവരി എട്ടിന് നിശ്ചയിച്ചിരുന്ന കിസാൻ സംവാദത്തിനും ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. ബേഹാതിലെ ശകുംഭാരി ദേവി ക്ഷേത്രത്തിലും റായ്പൂരിലെ ഷാ അബ്ദുൽ റഹീം ദർഗയിലും സന്ദർശനം നടത്തിയ ശേഷമാകും പ്രിയങ്ക ഇവിടെയെത്തുകയെന്ന് സഹാറൻപൂർ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ മുസഫർ അലി ഗുർജാർ […]
യോഗിക്ക് 104 ബ്യൂറോക്രാറ്റുകളുടെ കത്ത്; യുപി വിദ്വേഷ രാഷ്ട്രീയത്തിന്റെ പ്രഭവകേന്ദ്രം
ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്‍ സംസ്ഥാനത്തെ വിദ്വേഷത്തിന്റെ പ്രഭവ കേന്ദ്രമാക്കി മാറ്റിയെന്ന് യുപിയിലെ മുന്‍ ഉന്നത ബ്യൂറോക്രാറ്റുകള്‍. വിദ്വേഷ, വിഭജന, മതാന്ധ രാഷ്ട്രീയത്തിന്റെ പ്രഭവ കേന്ദ്രമായി യുപി മാറി എന്നാണ് ബ്യൂറോക്രാറ്റുകള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ച കത്തില്‍ കുറ്റപ്പെടുത്തിയത്. മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍, മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു, പ്രധാനമന്ത്രിയുടെ മുന്‍ ഉപദേഷ്ടാവ് ടികെഎ നായര്‍ തുടങ്ങി 104 ബ്യൂറോക്രാറ്റുകളാണ് കത്തില്‍ ഒപ്പുവച്ചിട്ടുള്ളത്. ‘ഒരിക്കല്‍ ഗംഗ-യമുന നാഗരികതയുടെ കളിത്തൊട്ടിലായിരുന്നു […]