National

രാഷ്ട്രപതി തെരഞ്ഞെടുപ്പ്; യശ്വന്ത് സിൻഹയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ആം ആദ്മി

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയെ പിന്തുണയ്ക്കുമെന്ന് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി അറിയിച്ചു. എ.എ.പി രാജ്യസഭാ അംഗം സഞ്ജയ് സിങ്ങാണ് പ്രഖ്യാപനം നടത്തിയത്.എൻ.ഡി.എ സ്ഥാനാർത്ഥിയായ ദ്രൗപദി മുർമുവിനോടുള്ള എല്ലാ ആദരവും നിലനിർത്തിക്കൊണ്ടു തന്നെയാണ് യശ്വന്ത് സിൻഹയെ പിന്തുണയ്ക്കാൻ തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ജൂലൈ 18 നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്.ഡൽഹിയിലും പഞ്ചാബിലും രണ്ട് സംസ്ഥാനങ്ങളിൽ സർക്കാരുകളുള്ള ഏക ബിജെപി, കോൺഗ്രസ് ഇതര സംഘടനയാണ് എഎപി. എഎപിയെ കൂടാതെ തെലങ്കാനയിലെ ഭരണകക്ഷിയായ ടിആര്‍എസും […]

National

ഒടുവിൽ തീരുമാനമായി; യശ്വന്ത് സിൻഹ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥി

മുൻ ധനമന്ത്രിയും തൃണമൂൽ കോൺഗ്രസ് ഉപാധ്യക്ഷനുമായ യശ്വന്ത് സിൻഹ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയാവും. ഡൽഹിയിൽ ചേർന്ന 17 പ്രതിപക്ഷ പാർട്ടികളുടെ യോ​ഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. 2018ൽ ബിജെപി വിട്ട യശ്വന്ത് സിൻഹ കഴിഞ്ഞ വർഷമാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. സ്ഥാനാർത്ഥിയാകണമെങ്കിൽ അദ്ദേഹം തൃണമൂൽ കോൺഗ്രസ് ഉപാധ്യക്ഷ സ്ഥാനം രാജിവെക്കണമെന്ന് കോൺഗ്രസും ഇടത് പാർട്ടികളും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം സിൻഹ അംഗീകരിച്ചതോടെയാണ് സ്ഥാനാർഥിത്വത്തിന് വഴിതെളിഞ്ഞത്. എൻസിപി അധ്യക്ഷൻ ശരദ് പവാർ, മഹാത്മാഗാന്ധിയുടെ ചെറുമകൻ ഗോപാൽ കൃഷ്ണ ഗാന്ധി, നാഷ്ണൽ […]

India National

സർജിക്കൽ സ്‌ട്രൈക്ക് പാകിസ്താനെതിരെ മാത്രമോ? സർക്കാറിനെ ചോദ്യം ചെയ്ത് മുൻ ബി.ജെ.പി കേന്ദ്രമന്ത്രി

‘വീട്ടിൽ കയറി അടിക്കും എന്നതാണ് നമ്മുടെ സിദ്ധാന്തം. ഒരു രാജ്യത്തിനും നമ്മളെ നിസ്സഹായാവസ്ഥയിൽ ആക്കാൻ കഴിയില്ല…’ എന്നാണ് അഹമ്മദാബാദിൽ നടത്തിയ റാലിയിൽ മോദി പറഞ്ഞത്. കിഴക്കൻ ലഡാക്കിൽ 20 ജവാന്മാരെ കൊലപ്പെടുത്തിയ ചൈനീസ് അതിക്രമത്തിനെതിരെ പ്രതികാരം ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറാവുമോ എന്ന ചോദ്യവുമായി യശ്‌വന്ത് സിൻഹ. ബി.ജെപി മുൻ ദേശീയ വൈസ് പ്രസിഡണ്ടും, വാജ്‌പെയ് മന്ത്രിസഭയിൽ അംഗവുമായിരുന്ന സിൻഹ ട്വിറ്ററിലൂടെയാണ് കേന്ദ്രത്തെ വെല്ലുവിളിച്ചത്. ‘ഒരു കമാൻഡിങ് ഓഫീസറടക്കമുള്ള നമ്മുടെ 20 ധീരജവാന്മാരുടെ മരണത്തിന്, ടിബറ്റിലെ ചൈനീസ് […]