കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി സമൂഹമാധ്യമം എക്സ്. ചില അക്കൗണ്ടുകൾക്കും പോസ്റ്റുകൾക്കും നിയന്ത്രണം ഏർപ്പെടുത്തണമെന്ന് സർക്കാർ ആവശ്യപ്പെട്ടുവന്നാണ് ആരോപണം. ഇതിനായി പിഴയും തടവും ഉൾപ്പെടെയുള്ള ശിക്ഷകൾക്ക് ചൂണ്ടിക്കാട്ടി സർക്കാർ എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചുവെന്ന് എക്സ് വ്യക്തമാക്കി. ഇന്ത്യയിൽ മാത്രമേ ഈ അക്കൗണ്ടുകളും പോസ്റ്റുകളും തടഞ്ഞുവെക്കുവെന്ന് പറഞ്ഞ എക്സ്. ഈ നടപടികളോട് വിയോജിക്കുന്നുവെന്നും അഭിപ്രായ സ്വാതന്ത്ര്യം മാനിക്കണമെന്നും എക്സ് ആവശ്യപ്പെട്ടു. നിയമപരമായ നിയന്ത്രണങ്ങൾ കാരണം എക്‌സിക്യൂട്ടീവ് ഓർഡറുകൾ പ്രസിദ്ധീകരിക്കാൻ കഴിയില്ല.എന്നാൽ സുതാര്യത ഉറപ്പാക്കാൻ അവ പരസ്യമാക്കുന്നത് അത്യന്താപേക്ഷിതമാണെന്ന് എക്സ് […]