Cricket Sports

വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; ഇന്ത്യയുടെ മത്സരക്രമമായി

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ അടുത്ത സൈക്കിളിലേക്കുള്ള ഇന്ത്യയുടെ മത്സരക്രമമായി. 2023 മുതൽ 2025 വരെയുള്ള മൂന്നാം സീസണിലെ മത്സരക്രമമാണ് പുറത്തുവന്നത്. ഈ മാസം ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിൽ നടക്കാനിരിക്കുന്ന ആഷസ് പരമ്പരയോടെയാണ് ചാമ്പ്യൻഷിപ്പ് ആരംഭിക്കുക. വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നീ ടീമുകൾക്കെതിരെയാണ് ഇന്ത്യയുടെ എവേ പരമ്പരകൾ. വെസ്റ്റ് ഇൻഡീസിനെതിരെ അടുത്ത മാസം ആരംഭിക്കുന്ന രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയോടെ ഇന്ത്യയുടെ ചാമ്പ്യൻഷിപ്പ് ആരംഭിക്കും. നാട്ടിൽ ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസീലൻഡ് എന്നീ ടീമുകൾക്കെതിരെയും ഇന്ത്യ കളിക്കും. ഇന്ത്യയുടെ […]

Cricket

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ജേതാക്കൾക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി

2021-23 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജേതാക്കൾക്കുള്ള സമ്മാനത്തുക അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ചു. കിരീടം നേടുന്ന ടീമിന് 1.6 മില്യൺ ഡോളറും (ഏകദേശം 13 കോടി രൂപ) രണ്ടാം സ്ഥാനക്കാരായ ടീമിന് എട്ട് ലക്ഷം ഡോളറും (ഏകദേശം 6.5 കോടി രൂപ) ലഭിക്കും. കിരീടപ്പോരാട്ടത്തിൽ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ അടുത്ത മാസം 7 മുതൽ ലണ്ടനിലെ ഓവൽ ഗ്രൗണ്ടിൽ നടക്കും. 021-23 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ആകെ സമ്മാനത്തുക 3.8 മില്യൺ […]

Cricket

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; തിരിച്ചുവരവുമായി രഹാനെ

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിച്ചു. ജൂണില്‍ ഇംഗ്ലണ്ടിലെ ഓവലില്‍ ഓസ്ട്രേലിയക്കെതിരെയാണ് മത്സരം നടക്കുക. പതിനഞ്ച് മാസത്തെ ഇടവേളക്ക് ശേഷം അജിങ്ക്യാ രഹാനെ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി.  ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി നടത്തിയ മിന്നുന്ന പ്രകടനങ്ങളോടെയാണ് ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയത്. കെ എല്‍ രാഹുലും ടീമില്‍ ഇടംപിടിച്ചു. സൂര്യകുമാര്‍ യാദവ് ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായതാണ് മറ്റൊരു പ്രധാന മാറ്റം. ഓസ്ട്രേലിയക്കെതിരെ ആദ്യ രണ്ട് ടെസ്റ്റില്‍ കളിച്ച സൂര്യകുമാറിന് തിളങ്ങാനായിരുന്നില്ല. രോഹിത് […]

Cricket

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ, ആഷസ് പരമ്പരകൾക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ആഷസ് പരമ്പരയ്ക്കുമുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ഓപ്പണർ ഡേവിഡ് വാർണർ ടീമിൽ ഇടം പിടിച്ചു‌. പരുക്കിൽ നിന്ന് മുക്തനായി എത്തിയ മിച്ചൽ മാർഷും ടീമിൽ തിരിച്ചെത്തി. പാറ്റ് കമ്മിൻസ് ആണ് ക്യാപ്റ്റൻ. ടോഡ് മർഫി, നതാൻ ലിയോൺ എന്നിവരാണ് ടീമിലെ സ്പിന്നർമാർ. ജൂൺ ഏഴിനാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കുക. ഇന്ത്യയാണ് എതിരാളികൾ. ജൂൺ 17ന് ആഷസ് ആരംഭിക്കും.

Cricket

ക്രൈസ്റ്റ്ചർച്ചിൽ നാടകാന്ത്യം; അവസാന പന്തിൽ കിവീസിനു ജയം; ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക്

ന്യൂസീലൻഡും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടെസ്റ്റിന് ആവേശകരമായ അന്ത്യം. അവസാന പന്ത് വരെ നീണ്ട ത്രില്ലിങ്ങ് പോരിൽ 2 വിക്കറ്റിനാണ് ന്യൂസീലൻഡ് ശ്രീലങ്കയെ വീഴ്ത്തിയത്. 285 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസീലൻഡ് 8 വിക്കറ്റ് നഷ്ടപ്പെടുത്തി അവസാന പന്തിൽ വിജയിച്ചു. കെയിൻ വില്ല്യംസൺ (121 നോട്ടൗട്ട്) ന്യൂസീലൻഡിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ ഡാരിൽ മിച്ചലും 81 തിളങ്ങി. ശ്രീലങ്കയ്ക്കായി അഷിത ഫെർണാണ്ടോ മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിംഗ്സിൽ 285 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസീലൻഡ് സാവധാനത്തിലാണ് […]

Cricket

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടി ഓസ്‌ട്രേലിയ; മൂന്നാം ടെസ്റ്റിൽ ഇന്ത്യയെ തോൽപ്പിച്ചു

സ്വയം കുഴിച്ച കുഴിയിൽ വീണ് ടീം ഇന്ത്യ. മൂന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് ആധികാരിക ജയം. 76 റൺസ് പിന്തുടർന്ന ഓസീസ് ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. ഇൻഡോറിലെ മികച്ച വിജയത്തോടെ ഈ വർഷം ജൂണിൽ ഇംഗ്ലണ്ടിലെ ഓവലിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഓസ്‌ട്രേലിയ യോഗ്യത നേടി. അതേസമയം തോറ്റെങ്കിലും 4 മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യൻ ടീം 2-1ന് മുന്നിലാണ്. 76 റൺസ് വിജയലക്ഷ്യം 18.1 ഓവറിൽ മറികടന്ന് മൂന്നാം ടെസ്റ്റിന്റെ മൂന്നാം […]

Cricket Sports

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യ തോറ്റാലും ഓസീസിന്‍റെ ഫൈനലില്‍ പ്രവേശനം തുലാസില്‍

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ തോറ്റാലും ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിച്ചേക്കും. നിലവിലെ ഐ.സി.സി വെബ്സൈറ്റ് നല്‍കുന്ന വിവരമനുസരിച്ച് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ഇന്ത്യക്ക് വിജയമോ സമനിലയോ നേടിയാല്‍ മാത്രമേ ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാന്‍ സാധിക്കൂ. തോല്‍വി വഴങ്ങിയാല്‍ ന്യൂസിലാന്‍ഡ്-ഓസീസ് ഓസീസ് ഫൈനല്‍ കളിക്കും. നിലവില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ വിജയമോ സമനിലയോ നേടിയാല്‍ ഒന്നാം സ്ഥാനക്കാരായി തന്നെ ഫൈനല്‍ ഉറപ്പിക്കും. അങ്ങനെയെങ്കില്‍ ഇന്ത്യ-ന്യൂസിലാന്‍ഡ് ഫൈനലിന് ലോര്‍ഡ്സ് വേദിയാകും ഇംഗ്ലണ്ടിനെതിരെ തോല്‍വിയാണ് വഴങ്ങുന്നതെങ്കില്‍ […]