World

ഇന്ന് ലോക വനദിനം ; ജീവജാലങ്ങളുടെ ആരോഗ്യസംരക്ഷണത്തിൽ വനത്തിനുള്ള പങ്ക് എന്നതാണ് ഈ വനദിനത്തിലെ സന്ദേശം

ഇന്ന് ലോക വനദിനം. ജീവജാലങ്ങളുടെ ആരോഗ്യസംരക്ഷണത്തിൽ വനത്തിനുള്ള പങ്ക് എന്നതാണ് ഈ വനദിനത്തിലെ സന്ദേശം. വനവും വനസമ്പത്തും സംരക്ഷിച്ച് പ്രകൃതിയിലെ ജൈവവൈവിധ്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമപ്പെടുത്തുകയാണ് ഓരോ വനദിനവും. ഭൂമിയിലെ ജൈവവൈവിധ്യത്തിന്റെ ഉറവിടമാണ് കാടുകൾ. ഏകദേശം 160 കോടി ജനങ്ങൾ ഭക്ഷണം, താമസം, ഊർജ്ജം, മരുന്ന് എന്നിവയ്ക്കായി കാടിനെ ആശ്രയിക്കുന്നുവെങ്കിലും ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന വനനശീകരണത്തിന്റെ തോത് ആശങ്കപ്പെടുത്തുന്നതാണ്. ഒരു വർഷം ശരാശരി ഒരു കോടി ഹെക്ടർ വനമേഖലയാണ് നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. 1990 ന് ശേഷം മാത്രം […]