ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പിന് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. വെസ്റ്റ് ഇൻഡീസിലെ ഗുയാനയിൽ ഇന്ത്യൻ സമയം വൈകിട്ട് 6.30നാണ് മത്സരം. ഏഷ്യാ കപ്പ് ചാമ്പ്യന്മാരായ ഇന്ത്യ കഴിഞ്ഞ ലോകകപ്പ ഫൈനലിൽ പ്രവേശിച്ചിരുന്നു. ഇന്ത്യയെ ഫൈനലിൽ കീഴടക്കിയ ബംഗ്ലാദേശാണ് നിലവിലെ ചാമ്പ്യന്മാർ. (india u19 world cup) ഏഷ്യാ കപ്പിലെ അതേ ടീം തന്നെയാണ് ലോകകപ്പിലും അണിനിരക്കുക. യാഷ് ധുൽ ടീമിനെ നയിക്കും. 251 റൺസുമായി ഏഷ്യാ കപ്പ് ടോപ്പ് സ്കോററായ ഹർനൂർ സിംഗിലാണ് […]
Tag: WORLD CUP
പോർച്ചുഗലിനു സമനില; ജയത്തോടെ ബ്രസീലിന് ലോകകപ്പ് യോഗ്യത
ലോകകപ്പ് യോഗ്യത മത്സരത്തിൽ പോർച്ചുഗലിനു ഗോൾരഹിത സമനില. യൂറോപ്പ് മേഖലയിലെ ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ അയർലൻഡാണ് കരുത്തരായ പോർച്ചുഗലിനെ പിടിച്ചുകെട്ടിയത്. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും ഗോൾ മുഖം ഭേദിക്കാൻ കഴിഞ്ഞില്ല. 81ആം മിനിട്ടിൽ പെപ്പെ രണ്ടാം മഞ്ഞ കാർഡ് കണ്ട് പുറത്തുപോയതോടെ 10 പേരുമായാണ് പോർച്ചുഗൽ അവസാന 9 മിനിട്ട് കളിച്ചത്. സമനില വഴങ്ങേണ്ടിവന്നെങ്കിലും ഗ്രൂപ്പിൽ പോർച്ചുഗലാണ് ഒന്നാമത്. സെർബിയക്കും പോർച്ചുഗലിനും 17 പോയിൻ്റുകൾ വീതമുണ്ടെങ്കിലും ഗോൾ വ്യത്യാസത്തിൽ പോർച്ചുഗൽ ഒന്നാമത് നിൽക്കുകയാണ്. ഗ്രൂപ്പിൽ […]
ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും തോൽവി; ഇന്ത്യയുടെ നാണക്കേട് 22 വർഷങ്ങൾക്കു ശേഷം
ടി-20 ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട് ഇന്ത്യ കടുത്ത പ്രതിസന്ധിയിലാണ്. എന്തെങ്കിലും അത്ഭുതങ്ങൾ സംഭവിച്ചാലല്ലാതെ ഇനി ഇന്ത്യക്ക് സെമിഫൈനൽ കളിക്കാനാവില്ല. ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെടുക എന്ന നാണക്കേട് 22 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഇന്ത്യക്ക് സംഭവിക്കുന്നത്. (india defeat world cup) 1999 ലോകകപ്പിലാണ് ഇതിനു മുൻപ് ഇന്ത്യ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടത്. ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയും സിംബാബ്‌വെയുമാണ് അന്ന് നമ്മളെ തോല്പിച്ചത്. 2007 ഏകദിന ലോകകപ്പ്, 2009 ടി-20 […]
ലോകകപ്പ് യോഗ്യത: അർജന്റീനയ്ക്ക് ജയം; ബ്രസീലിന്റെ വിജയക്കുതിപ്പിനു തടയിട്ട് കൊളംബിയ
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജൻ്റീനയ്ക്ക് തകർപ്പൻ ജയം. ദക്ഷിണ അമേരിക്കൻ ക്വാളിഫയർ പോരാട്ടത്തിൽ ഉറുഗ്വെക്കെതിരെയാണ് അർജൻ്റീന വിജയിച്ചത്. മറുപടിയില്ലാത്ത 3 ഗോളുകൾക്കായിരുന്നു കോപ്പ അമേരിക്ക ജേതാക്കളുടെ ജയം. അർജൻ്റീനക്കായി ലയണൽ മെസി, റോഡ്രിഗോ ഡിപോൾ, ലൗട്ടാരോ മാർട്ടിനസ് എന്നിവർ സ്കോർ ഷീറ്റിൽ ഇടം നേടി. മറ്റൊരു മത്സരത്തിൽ ബ്രസീൽ കൊളംബിയയോട് ഗോൾരഹിത സമനില വഴങ്ങി. ലോകകപ്പ് യോഗ്യതാ ഘട്ടത്തിൽ ബ്രസീലിൻ്റെ ജയമില്ലാത്ത ആദ്യ മത്സരമായിരുന്നു ഇത്. 9 മത്സരങ്ങളായി ബ്രസീൽ വിജയക്കുതിപ്പ് തുടരുകയായിരുന്നു. (world cup argentina […]
ബെൻ സ്റ്റോക്സ് മാറ്റിയെഴുതുന്ന ഓൾറൗണ്ടർ സമവാക്യങ്ങൾ
2016 ടി-20 ലോകകപ്പ് ഫൈനൽ. ഇംഗ്ലണ്ട് വെസ്റ്റ് ഇൻഡീസിനെ നേരിടുകയാണ്. ഇംഗ്ലണ്ടിൻ്റെ 155 റൺസ് പിന്തുടർന്നിറങ്ങിയ വെസ്റ്റ് ഇൻഡീസ് ഒരു ഓവർ ബാക്കി നിൽക്കെ 6 വിക്കറ്റ് നഷ്ടത്തിൽ 137 റൺസെന്ന നിലയിലാണ്. അവസാന ഓവറിൽ വേണ്ടത് 19 റൺസ്. ക്യാപ്റ്റൻ ഓയിൻ മോർഗൻ ബെൻ സ്റ്റോക്സിൻ്റെ കയ്യിൽ പന്തേല്പിച്ചു. കാർലോസ് ബ്രാത്‌വെയ്റ്റ് ആയിരുന്നു ക്രീസിൽ. നാല് പന്തുകൾ, നാല് സിക്സറുകൾ. വിൻഡീസ് ടീമിൻ്റെ ജയാരവങ്ങൾക്കിടയിൽ സ്റ്റോക്സ് നിരാശയോടെ നിലത്തിരിക്കുന്ന ദൃശ്യങ്ങൾ ആ മത്സരത്തിൻ്റെ ആകെ പ്രതിഫലനമായി. […]