India National

സ്ത്രീയുടെ വീട്ടു ജോലിക്ക് പുരുഷന്റെ ഓഫീസ് ജോലിയുടെ മൂല്യമുണ്ട്: സുപ്രിംകോടതി

ന്യൂഡല്‍ഹി: വീട്ടില്‍ സ്ത്രീ ചെയ്യുന്ന ജോലിക്ക് പുരുഷന്‍ ഓഫീസില്‍ ചെയ്യുന്ന ജോലിയുടെ അതേ മൂല്യമുണ്ടെന്ന് സുപ്രിംകോടതി. 2014ല്‍ ഡല്‍ഹിയില്‍ വച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ കാറിടിച്ച് മരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസ് രമണ, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുടെ നിരീക്ഷണങ്ങള്‍. പ്രതിഫലമില്ലാത്ത ജോലിയാണ് സ്ത്രീകള്‍ ചെയ്യുന്നതെന്നും സുപ്രിം കോടതി നിരീക്ഷിച്ചു. 2011ലെ സെന്‍സസ് പ്രകാരം 159.85 ദശലക്ഷം സ്ത്രീകളാണ് രാജ്യത്ത് വീട്ടുജോലി ചെയ്യുന്നതെന്ന് ജസ്റ്റിസ് രമണ ചൂണ്ടിക്കാട്ടി. വീട്ടുജോലി ചെയ്യുന്ന പുരുഷന്മാര്‍ ആകെ 5.79 ദശലക്ഷം മാത്രമാണ്. ഒരു […]