തൻ്റെ കൃഷിയിടത്തിൽ ഒരു കൂട്ടം സ്ത്രീകൾ ബോധപൂർവം മലമൂത്രവിസർജനം നടത്തി കൃഷി നശിപ്പിക്കുകയാണെന്ന് കർഷകൻ്റെ പരാതി. ബിഹാറിലെ ഭഗൽപൂർ ജില്ലയിൽ നിന്നാണ് വിചിത്രമായ സംഭവം. സ്ത്രീകൾക്കെതിരെ പരാതി പറഞ്ഞപ്പോൾ ഇവരുടെ ഭർത്താക്കന്മാർ മർദ്ദിച്ചതായും ആരോപണം. ചന്ദ്രദേവ് മണ്ഡൽ എന്ന കർഷകനാണ് സഹായം അഭ്യർത്ഥിച്ച് അധികൃതരെ സമീപിച്ചിരിക്കുന്നത്. നവഭാരത് ടൈംസ് റിപ്പോർട്ട് പ്രകാരം ബിഹാറിലെ ഭഗൽപൂർ ജില്ലയിലെ പിർപൈന്തി ഗ്രാമത്തിലാണ് സംഭവം. വീട്ടിൽ ശൗചാലയമുണ്ടെങ്കിലും തന്റെ കൃഷിയിടത്തിൽ മലമൂത്രവിസർജനം നടത്താൻ സ്ത്രീകൾ സ്ഥിരമായി വരാറുണ്ടെന്ന് ചന്ദ്രദേവ് ആരോപിക്കുന്നു. ചുറ്റും […]