പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിനെതിരെയുള്ള പോക്‌സോ കേസിലെ ഇരയെ ആശുപത്രിയിൽ പൂട്ടിയിട്ട സംഭവത്തിൽ റിപ്പോർട്ട് തേടി വനിതാ കമ്മീഷൻ. ക്രൈംബ്രാഞ്ച് എഡിജിപിയോടാണ് വനിതാ കമ്മീഷൻ അന്വേഷണ റിപ്പോർട്ട് തേടിയത്. റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികളിലേക്ക് പോകുമെന്ന് വനിതാ കമ്മീഷൻ അറിയിച്ചു. മോൻസൺ മാവുങ്കലിനെതിരെയുള്ള പോക്‌സോ കേസിൽ മൂന്ന് ഡോക്ടർമാർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. പോക്‌സോ കേസിലെ പരാതിക്കാരിയെ മുറിയിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കളമശ്ശേരി മെഡിക്കൽ കോളജിലെ ഒരു സീനിയർ ഡോക്ടർ […]