പരീക്ഷ എന്ന് കേട്ടാൽ ആരായാലും ഒന്ന് ഞെട്ടും. ഇത്തരം പരീക്ഷണങ്ങൾ ഇല്ലാതിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം വിദ്യാർത്ഥികളും. പരീക്ഷകൾ എഴുതാതിരിക്കാൻ ഓരോ മാർഗങ്ങൾ കണ്ടെത്തുന്നവർക്കിടയിൽ മാതൃകയാവുകയാണ് ബീഹാറിൽ നിന്നുള്ള ഒരു യുവതി. പ്രസവം കഴിഞ്ഞയുടൻ ബോർഡ് പരീക്ഷ എഴുതാനെത്തിയ 22 കാരിയുടെ കഥ ഇപ്പോൾ വൈറലാവുകയാണ്. ബങ്ക ജില്ലയിൽ നിന്നുള്ള രുക്മിണി കുമാരി(22) എന്ന യുവതിയാണ് ലേബർ റൂമിൽ നിന്നും പരീക്ഷാ ഹാളിലേക്ക് എത്തിയത്. ചൊവ്വാഴ്ച രാത്രിയോടെ പ്രസവ വേദന അനുഭവപ്പെട്ട രുക്മിണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെ […]