National

ഡൽഹിയിൽ താപനില 5 ഡിഗ്രി; ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു

ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. ഡൽഹിയിൽ താപനില 5 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെയാണ്. ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിൽ പുകമഞ്ഞും ശക്തമാണ്. അതിശൈത്യം വിമാന ട്രെയിൻ സർവീസുകളെയും ബാധിച്ചിട്ടുണ്ട്. ഉത്തർപ്രദേശ് പഞ്ചാബ് ഹരിയാന മധ്യപ്രദേശ് രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലും അതിശൈത്യം തുടരുന്നു. നോയിഡയിലെ സ്‌കൂളുകൾക്ക് അതിശയം പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. മൂടൽമഞ്ഞിലും ശീതക്കാറ്റിലും തണുത്ത മരവിക്കുകയാണ് ഉത്തരേന്ത്യ. പഹൽഗാം, ഗുൽമർഗ്,ശ്രീനഗർ അടക്കം ജമ്മു കശ്മീരിലെ പലയിടങ്ങളിലും താപനില മൈനസ് 5 ഡിഗ്രിയിൽ വരെ എത്തി. […]

India

അതിശൈത്യത്തെ തുടർന്ന് ഡൽഹി അതിർത്തിയിൽ കർഷകൻ മരിച്ചു

അതിശൈത്യത്തെ തുടർന്ന് ഡൽഹി അതിർത്തിയിൽ കർഷകൻ മരിച്ചു. ഡൽഹി സിംഘു അതിർത്തിയിൽ ആണ് സംഭവം. അതിനിടെ, സിംഘു അതിർത്തിയിൽ കർഷക നേതാക്കൾക്ക് നേരെ വെടിയുതിർക്കാൻ നീക്കം നടന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. നാല് നേതാക്കൾക്ക് നേരെയാണ് ആക്രമണ ശ്രമം ഉണ്ടായത്. ഇയാളെ പിടികൂടി ഡൽഹി പോലീസിന് കൈമാറി. കാർഷിക പരിഷ്ക്കരണ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകരും കേന്ദ്ര സർക്കാരും തമ്മിലുള്ള ചർച്ചകൾ വഴിമുട്ടിയ അവസ്ഥയിലാണ്. ഒന്നര വർഷം നിയമം നടപ്പിലാക്കുന്നത് മരവിപ്പിക്കാമെന്നും ആ ഘട്ടത്തിൽ […]

India National

ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ്; റോഡ്, വ്യോമ ഗതാഗതം തടസ്സപ്പെട്ടു

ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ്. കുറഞ്ഞ താപനില മൂന്ന് ഡിഗ്രി സെൽഷ്യസിലെത്തി. ദൂരക്കാഴ്‍ച്ചകൾ സാധ്യമല്ലാത്ത സാഹചര്യത്തിൽ റോഡ്, ട്രെയിൻ, വ്യോമ ഗതാഗതം തടസ്സപ്പെട്ടു. ഒക്ടോബറിൽ ശൈത്യം തുടങ്ങിയതിനു ശേഷം മൂന്നാം തവണയാണ് താപനില 5 ഡിഗ്രി സെൽഷ്യസിന് താഴെ വരുന്നത്. കാറ്റിന്റെ വേഗത കുറഞ്ഞതും മലിനീകരണം രൂക്ഷമായതും ഡൽഹിയിൽ കനത്ത പൊകമഞ്ഞ് സൃഷ്ടിക്കപ്പെടാൻ കാരണമായി. കാഴ്ചപരിധി അമ്പത് മീറ്ററിലും താഴ്ന്നു. ഡൽഹി അന്താരാഷ്ട്ര വിമാനത്തവാളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന 80 വിമാനങ്ങളും, ഡൽഹിയിലേക്ക് എത്തേണ്ടിയിരുന്ന അമ്പതിലധികം വിമാനങ്ങളും വൈകി. […]