കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം കൂടുതൽ അപകടകാരിയെന്ന് ലോകാരോഗ്യ സംഘടന. B1617 വൈറസിന്റെ രോഗവ്യാപന ശേഷിയെക്കുറിച്ചുള്ള വിശദമായ പഠനങ്ങൾ നടക്കുകയാണ് . കോവിഡ് വ്യാപനം തടയാൻ പ്രതിരോധ നടപടികൾ ഊർജിതമാക്കണമെന്നും ഡബ്ള്യൂ.എച്ച്.ഒ മുന്നറിയിപ്പ് നൽകി. ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിന് കാരണമായി വിലയിരുത്തപ്പെടുന്ന B1617 വകഭേദം ഗുരുതരമാണെന്ന് ലോകാരോഗ്യ സംഘടനയും ചൂണ്ടിക്കാട്ടുന്നു . ജീനോം സീക്വൻസിങ് ഉൾപ്പെടെ വിശദമായ പഠനങ്ങൾ വൈറസിന്റെ രോഗ വ്യാപന ശേഷിയെക്കുറിച്ച് നടക്കുന്നുണ്ട്. ഇവയുടെ ഫലം ലഭിച്ചാൽ മാത്രമേ എത്രമാത്രം അപകടകാരിയാണ് വൈറസ് […]