Cricket Sports

വാലറ്റത്തെ ചുരുട്ടിക്കെട്ടി സിറാജ്; വിൻഡീസ് 255 റൺസിന് ഓൾ ഔട്ട്

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്സിൽ വെസ്റ്റ് ഇൻഡീസ് 255 റൺസിന് ഓൾ ഔട്ട്. ഇതോടെ ഇന്ത്യക്ക് 183 റൺസ് ലീഡായി. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 438 റൺസ് നേടി പുറത്തായിരുന്നു. ഇന്ത്യക്കായി മുഹമ്മദ് സിറാജ് അഞ്ച് വിക്കറ്റ് വീഴ്ത്തി. അരങ്ങേറ്റ മത്സരം കളിക്കുന്ന മുകേഷ് കുമാർ, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതവും അശ്വിൻ ഒരു വിക്കറ്റും നേടി. 75 റൺസ് നേടിയ ക്യാപ്റ്റൻ ക്രെയ്ഗ് ബ്രാത്‌വെയ്റ്റാണ് വിൻഡീസിൻ്റെ ടോപ്പ് സ്കോറർ. 5 […]