കൊല്‍ക്കത്ത: രാഷ്ട്രീയപ്രവേശ ചര്‍ച്ചകള്‍ക്ക് ചൂടു പകര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ സൗരവ് ഗാംഗുലി പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച വൈകിട്ട് നാലരയ്ക്ക് രാജ്ഭവനിലായിരുന്നു കൂടിക്കാഴ്ച. ഗാംഗുലിയുമായി ‘വിവിധ വിഷയങ്ങള്‍’ ചര്‍ച്ച ചെയ്തതായി ധന്‍കര്‍ ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന സ്റ്റേഡിയമായ ഈഡന്‍ ഗാര്‍ഡന്‍ സന്ദര്‍ശിക്കാനുള്ള ഗാംഗുലിയുടെ അഭ്യര്‍ത്ഥന സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി കളത്തിലിറങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ബിസിസിഐ പ്രസിഡണ്ടു കൂടിയായ ഗാംഗുലി ഗവര്‍ണറുമായി ചര്‍ച്ച […]
Tag: West bengal
ബംഗാളിലെ കോൺഗ്രസ് – സിപിഎം സഖ്യത്തിന് ഹൈക്കമാൻഡ് അംഗീകാരം
പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് – സിപിഎം സഖ്യത്തിന് ഹൈക്കമാൻഡ് അംഗീകാരം. ബംഗാളിലെ കോണ്‍ഗ്രസ് പ്രസിഡന്റ് അധിര്‍ രഞ്ജന്‍ ചൌധരിയാണ് ഇക്കാര്യം അറിയിച്ചത്. ബംഗാളിലെ സഖ്യത്തിന് സിപിഎം കേന്ദ്രകമ്മറ്റി ഒക്ടോബറില്‍ അംഗീകാരം നല്‍കിയിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെ മതേതര പാര്‍ട്ടികളുമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ സഹകരിക്കാനാണ് തീരുമാനിച്ചത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന് സിപിഎം ബംഗാള്‍ ഘടകം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്രകമ്മറ്റി അനുമതി നല്‍കിയിരുന്നില്ല. ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 44 സീറ്റുകളിലും ഇടതുമുന്നണി 32 […]
പശ്ചിമ ബംഗാളിൽ രാഷ്ട്രീയ നീക്കങ്ങള്‍ ശക്തമാക്കി ബി.ജെ.പി
പശ്ചിമ ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പിന് മുൻപായി രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കി ബി.ജെ.പി. രണ്ട് ദിവസത്തെ സന്ദർശനത്തിന് എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാനിധ്യത്തിൽ തൃണമൂൽ കോൺഗ്രസ് മുതിർന്ന നേതാവ് സുവേന്ദു അധികാരി അടക്കമുള്ളവർ ബി.ജെ.പി അംഗത്വം സ്വീകരിക്കും. തൃണമൂലിന് പുറമെ സി.പി.എം എം.എൽ.എ ബി.ജെ.പിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. മിഡ്‌നാപുരിൽ നടക്കുന്ന റാലിയിൽ അമിത് ഷ സംസാരിക്കും. തൃണമൂൽ കോൺഗ്രസിനും മമത ബാനർജിക്കും കടുത്ത വെല്ലുവിളി ഉയർത്തി കൊണ്ടാണ് ബി.ജെ.പി ഇത്തവണ ബംഗാളിൽ നിയമസഭ തെരെഞ്ഞെടുപ്പിൽ […]
ഐ.പി.എസ് ഓഫീസര്‍മാരെ ഉടന്‍ തിരിച്ചയക്കണമെന്ന് കേന്ദ്രം; പറ്റില്ലെന്ന് മമത
മൂന്ന് ഐ.പി.എസ് ഓഫീസര്‍മാരെ ഉടനടി കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് വിട്ടയക്കണമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നഡ്ഡയുടെ വാഹാനവ്യൂഹത്തിന് നേരെ ആക്രമണം നടന്ന സമയത്ത് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഡയമണ്ട് ഹാര്‍ബര്‍ എസ്പി ഭോലാനാഥ് പാണ്ഡെ, പ്രസിഡന്‍സി റേഞ്ച് ഡി.ഐ.ജി പ്രവീണ്‍ ത്രിപാഠി, സൗത്ത് ബംഗാള്‍ എ.ഡി.ജി.പി രാജീവ് മിശ്ര എന്നീ മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരെയാണ് കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി തിരിച്ചുവിളിച്ചിരിക്കുന്നത്. കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് നോട്ടീസ്. ഐപിഎസ് കേഡര്‍ റൂള്‍ 6(1) […]
25,000 അഭയാര്‍ഥി കുടുംബങ്ങള്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നല്‍കി മമത സര്‍ക്കാര്‍
പശ്ചിമ ബംഗാളില്‍ കാല്‍ ലക്ഷം അഭയാര്‍ഥി കുടുംബങ്ങള്‍ക്ക് മമത സര്‍ക്കാര്‍ ഭൂമിയുടെ ഉടമാവകാശം നല്‍കി. നിബന്ധനകളൊന്നുമില്ലാതെയാണ് പട്ടയം നല്‍കിയതെന്ന് മമത ബാനര്‍ജി പറഞ്ഞു. ആകെ 1.25 ലക്ഷം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുമെന്നും മമത വ്യക്തമാക്കി. രാജ്യത്തെ പൗരന്മാരാണ് എന്നതിന്‍റെ രേഖയാണ് ഭൂമിയുടെ മേലുള്ള ഈ ഉടമസ്ഥാവകാശം. നിങ്ങളുടെ പൗരത്വം കവര്‍ന്നെടുക്കാന്‍ ആര്‍ക്കും കഴിയില്ല- മമത ബാനര്‍ജി പറഞ്ഞു. ഒരു വര്‍ഷം മുന്‍പ് നടത്തിയ ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറുന്നത് സംബന്ധിച്ച പ്രഖ്യാപനമാണ് മമത സര്‍ക്കാര്‍ നടപ്പിലാക്കിയത്. ജാദവ്പൂരില്‍ കോണ്‍ഗ്രസ് […]
ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് സിപിഎം കേന്ദ്രകമ്മിറ്റിയുടെ അംഗീകാരം
പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് സഖ്യത്തിന് സിപിഎം കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരം. അസമിലും തമിഴ്നാട്ടിലും സഖ്യത്തിന്‍റെ ഭാഗമാകും. കേന്ദ്രകമ്മിറ്റിക്ക് ശേഷം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചതാണിത്. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം നടക്കട്ടെ, മറ്റ് തീരുമാനങ്ങള്‍ പിന്നീടെന്നും യെച്ചൂരി പറഞ്ഞു. ശിവശങ്കറിനെ സർക്കാർ സസ്പെൻസ് ചെയ്തു. ബിനീഷ് കോടിയേരി കുറ്റക്കാരൻ ആണെങ്കിൽ ശിക്ഷിക്കട്ടെയെന്നും യെച്ചൂരി പറഞ്ഞു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ ബിജെപി ആക്രമിക്കുകയാണ്. അതിനെ പ്രതിരോധിക്കും. കേരളത്തിൽ കോൺഗ്രസും ബിജെപിയും ചേർന്ന് പ്രവർത്തിക്കുകയാണെന്നും യെച്ചൂരി വിമര്‍ശിച്ചു. […]
ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ്: സിപിഎമ്മും കോണ്‍ഗ്രസും സഖ്യത്തിലേക്ക്
പശ്ചിമ ബംഗാളിൽ സിപിഎമ്മും കോൺഗ്രസും സഖ്യത്തിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ധാരണയ്ക്ക് ശ്രമം തുടങ്ങി. ബിഹാർ മാതൃകയിലുള്ള മുന്നണിയാണ് ബംഗാളിലും ആലോചിക്കുന്നത്. സിപിഎം കേന്ദ്ര കമ്മിറ്റി വിഷയം ചർച്ച ചെയ്യും. ഒക്ടോബര്‍ 30, 31 തിയ്യതികളിലാണ് സിപിഎം കേന്ദ്രകമ്മിറ്റി. സിപിഎം ബംഗാള്‍ ഘടകം സഖ്യം സംബന്ധിച്ച നിര്‍ദേശങ്ങള്‍ പോളിറ്റ് ബ്യൂറോയ്ക്ക് നല്‍കിയിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ് ഹൈകമാന്‍ഡിന് സഖ്യം സംബന്ധിച്ച നിര്‍ദേശങ്ങള്‍ ബംഗാള്‍ നേതൃത്വത്തില്‍ നിന്ന് ലഭിച്ചിട്ടില്ല. എന്നാല്‍ സിപിഎമ്മുമായി സഖ്യത്തിന് തയ്യാറാണെന്ന് ബംഗാളിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ […]
യു.പിയും ബിഹാറും പോലെ ബംഗാളിലും മാഫിയ രാജ്: സെല്‍ഫ് ഗോളടിച്ച് ബിജെപി നേതാവ്
ഉത്തര്‍പ്രദേശും ബിഹാറും പോലെ പശ്ചിമ ബംഗാള്‍ മാഫിയ ഭരിക്കുന്ന സംസ്ഥാനമായെന്ന് ബംഗാളിലെ ബിജെപി പ്രസിഡന്‍റ് ദിലീപ് ഘോഷ്. ബിജെപി ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലും മാഫിയ രാജ് ആണെന്ന് ബിജെപി നേതാവ് തന്നെ സമ്മതിച്ചത് നന്നായെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. പശ്ചിമ ബംഗാളിലെ ക്രമസാമാധാന നില തകര്‍ന്നെന്ന് പറയവേയാണ് ബിജെപി അധ്യക്ഷന്‍ സംസ്ഥാനത്തെ യു.പിയോടും ബിഹാറിനോടും താരതമ്യം ചെയ്തത്. ബിജെപി കൌണ്‍സിലര്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടതിന്‍റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. കൌണ്‍സിലര്‍ മനീഷ് ശുക്ല പൊലീസ് സ്റ്റേഷന് മുന്‍പിലാണ് […]
പശ്ചിമ ബംഗാളിൽ എല്ലാ ആഴ്ചയും രണ്ട് ദിവസം സമ്പൂർണ ലോക്ക് ഡൗൺ
കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് പശ്ചിമ ബംഗാളിൽ എല്ലാ ആഴ്ചയിലും രണ്ട് ദിവസം സമ്പൂർണ ലോക്ക് ഡൗൺ. പശ്ചിമ ബംഗാൾ സർക്കാർ ഇത് സംബന്ധിച്ച തീരുമാനമെടുത്തു. സംസ്ഥാനത്ത് മുഴുവൻ സ്ഥലങ്ങളിലും ഇത് ബാധകമായിരിക്കും. ആഭ്യന്തര സെക്രട്ടറി ആലാപൻ ബന്ദോപാധ്യായ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ ആഴ്ചയിലെ ലോക്ക്ഡൗൺ വ്യാഴം, ശനി ദിവസങ്ങളിലാണ്. സംസ്ഥാനത്തെ ഇപ്പോഴുള്ള കണ്ടെയ്‌മെന്റ് സോണുകളുടെ എണ്ണം 739 ആണ്. തലസ്ഥാനമായ കൊൽക്കത്തയിൽ 32 കണ്ടെയ്ൻമെന്റ് സോണുകളാണുള്ളത്. 63 പ്രദേശങ്ങളെ ഈയിടെയാണ് സംസ്ഥാന സർക്കാർ […]
ചൈനീസ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരുടെ കാല് തല്ലിയൊടിക്കണം, വീട് കൊള്ളയടിക്കണം: ബിജെപി നേതാവ്
ചൈനയെ ഒരു പാഠം പഠിപ്പിക്കണം. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നതിലൂടെ ഇത് ആരംഭിക്കണമെന്ന് ബംഗാളിലെ ബിജെപി നേതാവ് ജോയ് ബാനര്‍ജി ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന് പശ്ചിമ ബംഗാളിലെ ബിജെപി നേതാവ് ജോയ് ബാനര്‍ജി. ഇനിയും ചൈനീസ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരെ തല്ലണമെന്നും അവരുടെ വീടുകള്‍ കൊള്ളയടിക്കണമെന്നും ജോയ് ബാനര്‍ജി ആഹ്വാനം ചെയ്തു. “ചൈനയെ ഒരു പാഠം പഠിപ്പിക്കണം. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നതിലൂടെ ഇത് ആരംഭിക്കണം. ചൈനയുമായി ബന്ധപ്പെട്ട എല്ലാം വര്‍ജിക്കണം. അല്ലാത്തപക്ഷം അവരുടെ കാല് തല്ലിയൊടിക്കുകയും വീടുകൾ കൊള്ളയടിക്കുകയും വേണം”- […]