India

തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തയാള്‍ അറസ്റ്റില്‍

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തയാള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ സഹാരന്‍പൂര്‍ സ്വദേശി വിപുല്‍ സൈനി (24) ആണ് അറസ്റ്റിലായത്. പതിനായിരത്തിലേറെ വ്യാജ വോട്ടേഴ്‌സ് ഐഡി ഇയാള്‍ നിര്‍മിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ പാസ്‌വേര്‍ഡ് ഉപയോഗിച്ചാണ് സൈറ്റ് ഹാക്ക് ചെയ്തത്. വെബ്‌സൈറ്റ് സുരക്ഷിതമാക്കിയതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.(website hacker arrested) സഹാരന്‍പൂര്‍ ജില്ലയിലെ മച്ചാര്‍ഹെഡി ഗ്രാമത്തില്‍ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റുചെയ്തത്. ചോര്‍ത്തിയ വിവരങ്ങളുപയോഗിച്ച് പതിനായിരത്തിലേറെ വ്യാജ ഐഡികളാണ് ഹാക്കര്‍ നിര്‍മ്മിച്ചത്. കഴിഞ്ഞ മൂന്നുമാസത്തിനിടെയാണ് […]