World

വരാനിരിക്കുന്നത് കടുത്ത ജലക്ഷാമത്തിന്റെ നാളുകൾ : ഐക്യരാഷ്ട്രസഭ

വരാനിരിക്കുന്നത് കടുത്ത ജലക്ഷാമത്തിന്റെ നാളുകളെന്ന് ഐക്യരാഷ്ട്രസഭ. അമിതമായ ഉപയോഗവും കാലാവസ്ഥാവ്യതിയാനവും വെല്ലുവിളിയാകുമെന്നും മുന്നറിയിപ്പ്. റിപ്പോർട്ട് പുറത്തുവിട്ടത് യുഎൻ ജലഉച്ചകോടിയുടെ ഭാഗമായി. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും വർധിക്കുന്ന സാഹചര്യത്തിൽ കടുത്ത ജലക്ഷാമത്തിന്റെ നാളുകളാണ് വരുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടിൽ പറയുന്നു. 1997 നു ശേഷമുളള ആദ്യത്തെ യുഎൻ ജല ഉച്ചകോടിയിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. ലോക ജലദിനത്തോടനുബന്ധിച്ച് ആയിരത്തിലധികം പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടുളള യോഗം ന്യൂയോർക്കിൽ തുടങ്ങി. അനിയന്ത്രിതമായ ജല ഉപയോഗവും മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും കാരണം ജലസ്രോതസ്സുകൾ വറ്റിവരളുകയാണെന്ന് ഡച […]

Cricket

ഹരാരെയിൽ ജലക്ഷാമം രൂക്ഷം; കുളിക്കാൻ അധികം വെള്ളം ഉപയോഗിക്കരുതെന്ന് താരങ്ങളോട് ബിസിസിഐ

ഏകദിന പരമ്പരയ്ക്കായി സിംബാബ്‌വെയിൽ എത്തിയ ഇന്ത്യൻ ടീമിനോട് വെള്ളം സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ബിസിസിഐ നിർദ്ദേശം. കുളിയ്ക്കാൻ അധികം വെള്ളം ഉപയോഗിക്കരുതെന്ന് താരങ്ങൾക്ക് ബിസിസിഐ നിർദ്ദേശം നൽകി. നാളെ മുതലാണ് സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പര ആരംഭിക്കുക. മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. വെള്ളത്തിൻ്റെ ഉപയോഗം എത്രയധികം കുറയ്ക്കാൻ കഴിയുമോ അത്രയും കുറയ്ക്കണമെന്നാണ് നിർദ്ദേശം. ഇന്ത്യൻ ടീം താമസിക്കുന്ന ഹോട്ടലിൽ വെള്ളത്തിന് ക്ഷാമമില്ലെങ്കിലും പൊതുജനങ്ങൾ വെള്ളത്തിനായി ബുദ്ധിമുട്ടുന്ന സമയത്ത് ധാരാളിത്തം കാണിക്കരുതെന്ന് ബിസിസിഐ നിർദ്ദേശം നൽകി. ജലക്ഷാമം പരിഗണിച്ച് പൂൾ […]