Cricket

വാഷിംഗ്ടൺ സുന്ദർ പരുക്കേറ്റ് പുറത്ത്; സൺറൈസേഴ്സിനു തിരിച്ചടി

സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ പരുക്കേറ്റ് പുറത്ത്. താരം ബാക്കിയുള്ള മത്സരങ്ങളിൽ കളിക്കില്ല എന്ന് ടീം അറിയിച്ചു. ഹാംസ്ട്രിങ് ഇഞ്ചുറി ആയതിനാലാണ് താരം പുറത്തായത് എന്നാണ് സൂചന. സീസണിൽ കാര്യമായ പ്രകടനം നടത്താനായില്ലെങ്കിലും ടീമിലെ പ്രധാന താരങ്ങളിൽ ഒരാളാണ് സുന്ദർ. സീസണിൽ നിലവിൽ 9ആം സ്ഥാനത്താണ് സൺറൈസേഴ്സ്. ഇതുവരെ നടന്ന ഏഴ് മത്സരങ്ങളിൽ അഞ്ചിലും തോറ്റ അവർ രണ്ട് വിജയം മാത്രമാണ് നേടിയത്. ശനിയാഴ്ച ഡെൽഹി ക്യാപിറ്റൽസിനെതിരെയാണ് അവരുടെ അടുത്ത മത്സരം. ഐപിഎലിൽ ഇന്ന് രാജസ്ഥാൻ […]

Cricket

ഷഹബാസ് അഹ്മദ് ആദ്യമായി ഇന്ത്യൻ ടീമിൽ; ഉൾപ്പെടുത്തിയത് വാഷിംഗ്ടൺ സുന്ദറിനു പകരക്കാരനായി

ഓൾറൗണ്ടർ ഷഹബാസ് അഹ്മദിന് ആദ്യമായി ഇന്ത്യൻ ടീമിൽ അവസരം. സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിലാണ് ബംഗാൾ താരത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. തമിഴ്നാട് ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ പരുക്കേറ്റ് പുറത്തായതോടെയാണ് ഷഹബാസിനു നറുക്ക് വീണത്. കഴിഞ്ഞ ഏതാനും സീസണുകളായി ഐപിഎലിലും ആഭ്യന്തര മത്സരങ്ങളിലും നടത്തുന്ന മികച്ച പ്രകടനങ്ങൾ 27കാരനായ ഷഹബാസിനു തുണയാവുകയായിരുന്നു. ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ താരമാണ് ഷഹബാസ് അഹ്മദ്.  റോയൽ ലണ്ടൻ വൺ ഡേ കപ്പിൽ ലങ്കാഷയറിനായി കളിക്കുന്നതിനിടെയാണ് വാഷിംഗ്ടൺ സുന്ദറിനു പരുക്കേറ്റത്. പരുക്കേറ്റതിനെ തുടർന്ന് ഏറെക്കാലം പുറത്തിരുന്നതിനു […]