Cricket Sports

വിവോ പിന്മാറി; ഐപിഎൽ മുഖ്യ സ്പോൺസർമാരായി ടാറ്റ

ഐപിഎലിൻ്റെ മുഖ്യ സ്പോൺസർമാരായി ടാറ്റ ഗ്രൂപ്പ്. അടുത്ത സീസൺ മുതൽ ടാറ്റ ഗ്രൂപ്പാവും ഐപിഎൽ സ്പോൺസർ ചെയ്യുക എന്ന് ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ അറിയിച്ചു. 2018-22 കാലയളവിൽ 2200 കോടി രൂപയ്ക്കാണ് വിവോ ഐപിഎലുമായി കരാർ ഒപ്പിട്ടിരുന്നത്. എന്നാൽ, ചൈനയുമായുള്ള രാഷ്ട്രീയ പ്രശ്നങ്ങളെ തുടർന്ന് 2020 സീസണിൽ വിവോ വിട്ടുനിന്നു. പകരം ഡ്രീം ഇലവനായിരുന്നു സ്പോൺസർ. കഴിഞ്ഞ വർഷം വിവോ തിരികെ എത്തിയിരുന്നു. ഈ വർഷത്തെ കരാർ കൂടി ബാക്കിയുണ്ടെങ്കിലും പിന്മാറാൻ വിവോ തീരുമാനിക്കുകയായിരുന്നു. (Tata […]

India National

ഒരു ഭാ​ഗത്ത് ചൈനീസ് ആപ്പുകൾ നിരോധിക്കും, മറുഭാ​ഗത്ത് ഐപിഎല്ലിന് ചൈനീസ് സ്പോൺസർമാർ: ഇരട്ടത്താപ്പെന്ന് പ്രതിപക്ഷം

മോദി സർക്കാരിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തുവരുന്നതെന്നാണ് പ്രധാന വിമർശനം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സ്‌പോണ്‍സർമാരായി ചൈനീസ് കമ്പനികൾ തുടരുമെന്ന പ്രഖ്യാപനം വന്നതോടെ മോദി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം. ഒരു ഭാ​ഗത്ത് ചൈനീസ് ആപ്പുകൾ നിരോധിക്കുക, മറുഭാ​ഗത്ത് ചൈനീസ് കമ്പനികളെ സ്പോൺസർമാരാക്കുക- മോദി സർക്കാരിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തുവരുന്നതെന്നാണ് പ്രധാന വിമർശനം. ആത്മനിർഭർ ഭാരത് അഭിയാൻ കൊഴിഞ്ഞുപോയി എന്ന ഹാഷ് ടാ​ഗോടെയാണ് കോൺ​ഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല മോദി സർക്കാരിന് ഇരട്ടത്താപ്പാണെന്ന് വിമർശിച്ചത്. ബിജെപിയുടെ തനിനിറം തുറന്നുകാട്ടപ്പെട്ടു […]

Technology

അര്‍ണബിന്റെ ചൈനീസ് ബഹിഷ്‌കരണ ചര്‍ച്ച സ്‌പോണ്‍സര്‍ ചെയ്തത് ചൈനീസ് കമ്പനികള്‍

അര്‍ണബ് കൊളുത്തിവിട്ട #ChinaGetOut ഹാഷ് ടാഗിന് പകരം #PoweredbyVivo എന്ന ഹാഷ്ടാഗാണ് ട്വിറ്ററില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗായിരിക്കുന്നത്. ഇന്ത്യ ചൈന അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്കു പിന്നാലെ ചൈനീസ് ഉത്പന്നങ്ങള്‍ നിരോധിക്കേണ്ടതിനെക്കുറിച്ചായിരുന്നു റിപ്പബ്ലിക് ചാനലില്‍ അര്‍ണബ് ഗോസ്വാമിയുടെ കഴിഞ്ഞ ദിവസത്തെ ചര്‍ച്ച. #ChinaGetOut എന്ന ഹാഷ്ടാഗിനൊപ്പിച്ച് അര്‍ണബിന്റെ ചര്‍ച്ച ചൂടുപിടിക്കുന്നതിനിടെ പ്രോഗാമിന്റെ സ്‌പോണ്‍സര്‍മാരെ എഴുതിക്കാണിക്കുന്നുണ്ടായിരുന്നു. അത് ചൈനീസ് കമ്പനികളായ വിവോയുടേയും ഒപ്പോയുടേയും പരസ്യങ്ങളായിരുന്നു. വൈകാതെ സംഭവം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തു. ചൈനീസ് ബഹിഷ്‌ക്കരണം പവേഡ് ബൈ എംഐ10 ആന്റ് വിവോ എന്ന […]