ഫിലിം ഫെയര്‍ പുരസ്കാരം ബഹിഷ്കരിച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി. നോമിനേഷന്‍ പട്ടിക സംബന്ധിച്ച് ഫിലിം ഫെയര്‍ പുറത്തുവിട്ട പോസ്റ്ററിൽ സംവിധായകരുടെ ചിത്രമുൾപ്പെടുത്താതെ പ്രധാന അഭിനേതാക്കളുടെ ചിത്രങ്ങള്‍ കൊടുത്തതാണ് ബഹിഷ്കരണത്തിന് കാരണം. മികച്ച സംവിധായകൻ ഉൾപ്പടെ വിവിധ വിഭാഗങ്ങളിലെ നാമനിർദേശത്തിൽ ‘ദ കശ്മീർ ഫയൽസ്’ ഉണ്ടായിരുന്നിട്ടും ഫിലിം ഫെയറുമായി സഹകരിക്കില്ലെന്ന് അറിയിക്കുകയായിരുന്നു സംവിധായകൻ. ട്വിറ്ററിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം. ‘അനീതിയും, സിനിമ വിരുദ്ധവുമാണ് ഈ പരുസ്കാരങ്ങൾ അതുകൊണ്ടുതന്നെ നോമിനേഷന്‍ വിനയപൂർവ്വം നിരസിക്കുന്നു താരങ്ങൾക്കല്ലാതെ മറ്റാർക്കും മുഖമില്ലെന്നാണ് ഫിലിംഫെയറിന്‍റെ ധാരണ. അവരുടെ […]
Tag: vivek agnihotri
കോടതിയലക്ഷ്യക്കേസിൽ നിരുപാധികം മാപ്പ് വിവേക് അഗ്നിഹോത്രി
ക്രിമിനൽ കോടതിയലക്ഷ്യ കേസിൽ സംവിധായകൻ വിവേക് അഗ്നിഹോത്രിയെ കുറ്റവിമുക്തനാക്കി. ജസ്റ്റിസ് എസ് മുരളീധറിനെതിരെ 2018 ല്‍ ട്വീറ്റിലൂടെ നടത്തിയ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ, നിരുപാധികം മാപ്പ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് എസ് മുരളീധർ നിലവിൽ ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ്. ജസ്റ്റിസുമാരായ സിദ്ധാർത്ഥ് മൃദുൽ, വികാസ് മഹാജൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിൽ കോടതിയലക്ഷ്യ നടപടി ആരംഭിച്ചതോടെ വിവേദ് അഗ്നിഹോത്രി സത്യവാങ്മൂലം അയച്ച് ക്ഷമാപണം നടത്തി. ഇതിൽ അതൃപ്തി രേഖപ്പെടുത്തിയ […]