India

മൊബൈൽ മോഷ്ടിച്ചെന്ന് സംശയം, ദളിത് ബാലനെ കിണറ്റിൽ തൂക്കിയിട്ടു

മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന സംശയത്തെത്തുടർന്ന് എട്ട് വയസുകാരനെ കിണറ്റിനുള്ളിൽ തൂക്കിയിട്ടു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ കുട്ടിയെ ഭീഷണിപ്പെടുത്തിയ യുവാനിനെതിരെ കേസെടുത്തു. മധ്യപ്രദേശ് ഛത്തർപൂർ ജില്ലയിലെ അത്ഖോൺ ഗ്രാമത്തിലാണ് സംഭവം. കുട്ടി കിണറ്റിനുള്ളിൽ തൂങ്ങിക്കിടക്കുന്നതായി വിഡിയോയിൽ കാണാം. ഒരാൾ ഒറ്റ കൈകൊണ്ട് കുട്ടിയെ പിടിച്ചിരിക്കുന്നു. മൊബൈൽ തന്നില്ലെങ്കിൽ കിണറ്റിൽ മുക്കി കൊല്ലുമെന്നും ഭീഷണി. താൻ മൊബൈൽ എടുത്തിട്ടില്ലെന്നും കൊല്ലരുതെന്നും കുട്ടി കരഞ്ഞു പറയുന്നതും ദൃശ്യങ്ങളിൽ കാണാം. അപകടകരമായ രീതിയിലാണ് പ്രതി 8 വയസുകാരനെ പിടിച്ചിരിക്കുന്നത്. സംഭവത്തെ […]