India National

മാധ്യമപ്രവർത്തകർക്കെതിരെ തോന്നിയപോലെ രാജ്യദ്രോഹക്കുറ്റം ചുമത്താനാകില്ല: സുപ്രീംകോടതി

v മാധ്യമപ്രവർത്തകർക്കെതിരെ തോന്നിയപോലെ രാജ്യദ്രോഹക്കുറ്റം ചുമത്താനാകില്ലെന്ന് സുപ്രീംകോടതി. കേദാർനാഥ് സിങ് വിധി അനുസരിച്ചുള്ള സംരക്ഷണം മാധ്യമപ്രവർത്തകർക്കുണ്ടെന്നും കോടതി വ്യക്തമാക്കി. പ്രമുഖ മാധ്യമ പ്രവർത്തകൻ വിനോദ് ദുവെക്കെതിരായ രാജ്യദ്രോഹക്കുറ്റം റദ്ദാക്കി കൊണ്ടാണ് സുപ്രീംകോടതി വിധി. സമൂഹത്തിൽ ക്രമസമാധാന പ്രശ്നം ഉണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്ന പരാമർശങ്ങളിൽ മാത്രമേ രാജ്യദ്രോഹക്കുറ്റം നിലനിൽക്കൂവെന്നാണ് കേദാര്‍നാഥ് കേസിൽ സുപ്രീംകോടതി നേരത്തെ വിധിച്ചിട്ടുള്ളത്. മാധ്യമപ്രവർത്തകർക്കെതിരെ രാജ്യദ്രോഹക്കേസുകൾ രജിസ്റ്റർ ചെയ്യുമ്പോൾ ഈ വിധി ബാധകമാണെന്ന് കോടതി വിധിച്ചു. തോന്നിയ പോലെ രാജ്യദ്രോഹക്കുറ്റം ചുമത്താനാകില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് […]