Entertainment

തമിഴ് വികാരം ആളിക്കത്തിയതോടെ മുത്തയ്യ അഭ്യര്‍ഥിച്ചു, വിജയ് സേതുപതി പിന്മാറി

ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന 800 എന്ന സിനിമയില്‍ നിന്ന് വിജയ് സേതുപതി പിൻമാറി. തമിഴ്നാട്ടില്‍ കടുത്ത പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ വിജയ് സേതുപതിയോട് ചിത്രത്തിൽ നിന്ന് പിൻമാറണമെന്ന് മുരളീധരൻ തന്നെ അഭ്യർഥിക്കുകയായിരുന്നു. പിന്നാലെയാണ് മുരളീധരനാകാനില്ലെന്ന് വിജയ് സേതുപതി വ്യക്തമാക്കിയത്. തമിഴ് വംശജനായിട്ടും മുരളീധരന്‍ വഞ്ചനാപരമായ നിലപാടാണ് ശ്രീലങ്കയില്‍ തമിഴര്‍ കൂട്ടക്കുരുതി ചെയ്യപ്പെട്ട കാലത്ത് സ്വീകരിച്ചതെന്നാണ് തമിഴ്നാട്ടില്‍ ഒരു വിഭാഗത്തിന്‍റെ അഭിപ്രായം. 30 വർഷത്തോളം നീണ്ട ആഭ്യന്തര യുദ്ധത്തിൽ പ്രധാന പങ്ക് […]

Entertainment

മുത്തയ്യയാകാൻ വിജയ് സേതുപതി; സ്പിൻ ഇതിഹാസത്തിന്റെ ജീവിതം സിനിമയാകുന്നു

ലോകക്രിക്കറ്റിന് ശ്രീലങ്ക സമ്മാനിച്ച ഇതിഹാസ താരം മുത്തയ്യ മുരളീധരന്റെ ജീവിതം സിനിമയാകുന്നു.താരത്തിന്റെ ക്രിക്കറ്റ് കരിയറിലെയും ജീവിതത്തിലെയും പ്രധാന സംഭവങ്ങളെ കോർത്തിണക്കികൊണ്ടാകും സിനിമയുടെ പോക്ക്. സ്പിൻ ഇതിഹാസമായി ചിത്രത്തിൽ വേഷമിടുന്നത് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ്. ചിത്രത്തിന്റെ പോസ്റ്റര്‍ വിജയ് സേതുപതി തന്നെയാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. ലോക ക്രിക്കറ്റിലെ തന്നെ ഇതിഹാസ താരത്തിനെ ബിഗ്സ്‌ക്രീനിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിലെ സന്തോഷവും വിജയ് സേതുപതി പങ്കുവെച്ചു. വിജയ് സേതുപതി നായകനായി വേഷമിടുന്ന ചിത്രം സംവിധാനം ​ചെയ്യുന്നത് എം.എസ്​ […]