ഇന്ത്യയില്‍ നിന്ന് വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യയുടെ 1.6 മില്യൺ യൂറോയുടെ ആസ്തി കണ്ടുകെട്ടി. ഫ്രാൻസിലെ എഫ്.ഒ.സി.എച് 32 അവന്യുവിലെ മല്യയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് ൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. ഇ.ഡിയുടെ നിർദേശപ്രകാരം ഫ്രാൻസിലെ അന്വേഷണ ഏജൻസിയുടേതാണ് നടപടി. ഇതുവരെ വിജയ് മല്യയുടെ 11,000 കോടിയുടെ സ്വത്തുകള്‍ കണ്ടുകെട്ടിയെന്ന് ഇ.ഡി അറിയിച്ചു. കിങ് ഫിഷർ എയർലൈൻസിനെതിരെ സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിലാണ് ഇ.ഡിയുടെ നടപടി. 2016 ജനുവരിയിൽ മല്യയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവുണ്ടായിരുന്നു.
Tag: vijay mallya
കോടതിയലക്ഷ്യക്കേസ്; വിജയ് മല്യയുടെ പുനഃപരിശോധന ഹരജി സുപ്രീം കോടതി വിധി പറയാൻ മാറ്റി
കോടതിയുത്തരവിന് വിരുദ്ധമായി ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതിന് വിജയ് മല്യ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു കോടതിയലക്ഷ്യക്കേസിൽ വിവാദ വ്യവസായി വിജയ് മല്യ സമർപ്പിച്ച പുനഃപരിശോധന ഹരജി സുപ്രീം കോടതി വിധി പറയാൻ മാറ്റി. കോടതിയുത്തരവിന് വിരുദ്ധമായി ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതിന് വിജയ് മല്യ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. സ്വത്തുവകകൾ സംബന്ധിച്ച് കൃത്യമായ വിവരം കൈമാറാത്തതും കോടതിയലക്ഷ്യക്കേസിന് കാരണമായി. 2017ലാണ് മല്യയെ കുറ്റക്കാരനായി കണ്ടെത്തിയത്. ശിക്ഷ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് നേരിൽ ഹാജരാകാനും നിർദേശിച്ചിരുന്നു. ഇതിനിടെയാണ് കോടതി നടപടിക്കെതിരെ വിജയ് മല്യ […]
ലോണുകൾ പൂർണമായി അടച്ചുതീർക്കാം; തിരിച്ചുവരാൻ അനുവദിക്കൂ… കേന്ദ്രസർക്കാറിനോട് വീണ്ടും വിജയ് മല്ല്യ
തന്റെ വിമാനക്കമ്പനിയായ കിങ്ഫിഷർ എയർലൈൻസ് തകരാൻ കാരണം സർക്കാർ നയങ്ങളായിരുന്നുവെന്നാണ് വിജയ് മല്ല്യയുടെ ആരോപണം. പൊതുമേഖലാ ബാങ്കുകളിൽ നിന്നെടുത്ത ലോണുകൾ പൂർണമായി തിരിച്ചടച്ചാൽ തനിക്കെതിരായ കേസുകൾ അവസാനിപ്പിക്കണമെന്ന തന്റെ ആവശ്യം പരിഗണിക്കണമെന്ന് കേന്ദ്രസർക്കാറിനോട് മദ്യരാജാവ് വിജയ് മല്ല്യ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള 20 ലക്ഷം കോടിയുടെ കേന്ദ്ര പാക്കേജിനെ അഭിനന്ദിച്ചുകൊണ്ടാണ് മല്ല്യ, രാജ്യത്തേക്ക് തിരിച്ചെത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകളിൽ നിന്നെടുത്ത നൂറു ശതമാനം ലോണും തിരിച്ചടക്കാൻ തയ്യാറാണെന്ന് അദ്ദേഹം ട്വീറ്റിലൂടെ വ്യക്തമാക്കി. Congratulations to […]