Cricket Sports

‘വേണ്ടപ്പെട്ടവനായതുകൊണ്ട് മാത്രം ടീമിൽ തുടരുന്നു’; കെഎൽ രാഹുലിനെതിരെ ആഞ്ഞടിച്ച് വെങ്കിടേഷ് പ്രസാദ്

വൈസ് ക്യാപ്റ്റൻ കെഎൽ രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യയുടെ മുൻ പേസർ വെങ്കിടേഷ് പ്രസാദ്. പലർക്കും വേണ്ടപ്പെട്ടവനായതുകൊണ്ട് മാത്രമാണ് രാഹുൽ ടീമിൽ തുടരുന്നതെന്ന് പ്രസാദ് ആരോപിച്ചു. രാഹുലിനെക്കാൾ മികച്ച ടെസ്റ്റ് താരങ്ങൾക്ക് അവസരം ലഭിക്കുന്നില്ലെന്നും അദ്ദേഹം തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ തുറന്നടിച്ചു. ‘കെഎല്‍ രാഹുലിന്റെ കഴിവിനെയും പ്രതിഭയെയും ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ ഖേദകരമെന്നു പറയട്ടെ, അദ്ദേഹത്തിന്റെ പ്രകടനങ്ങൾ ശരാശരിക്കും താഴെയാണ്. എട്ട് വര്‍ഷത്തിലേറെയായി രാജ്യാന്തര ക്രിക്കറ്റില്‍ 46 ടെസ്റ്റുകളിൽ നിന്ന് അദ്ദേഹത്തിൻ്റെ ശരാശരി 34 ആണ്. ഇത്രയധികം […]