തകരാറിലായതും സുരക്ഷിതമല്ലാത്തതുമായ വാഹനങ്ങൾ ഓടിച്ചതിന് 1,700 പേർക്ക് പിഴ ചുമത്തി ദുബായ് പൊലീസ്. തകരാറിലായ വാഹനങ്ങൾ ഓടിച്ചതിന് 2022 ജൂൺ വരെയുള്ള കാലയളവിൽ 1,704 പേർക്കാണ് പിഴ ചുമത്തിയാതായി ദുബായ് പൊലീസ് അറിയിച്ചത്. വാഹനങ്ങൾ കൃത്യമായി പരിപാലിക്കണമെന്ന് പൊലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ അവഗണിക്കുന്നതും വിശ്വസനീയമല്ലാത്ത റിപ്പയർ ഷോപ്പുകളെ സമീപിക്കുന്നതുമാണ് തകരാറിനും വാഹനങ്ങൾ തീപിടിക്കാനും കാരണമാകുന്നതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡയറക്ടർ കേണൽ ജുമാ സലേം ബിൻ സുവൈദാൻ വ്യക്തമാക്കി.പതിവായി നടക്കുന്ന സുരക്ഷാ […]
Tag: vehicles
സംസ്ഥാനാന്തര വാഹന റജിസ്ട്രേഷന്‍ ഇനി ഒഴിവാക്കാം; ഭാരത് സീരിസുമായി കേന്ദ്രസര്‍ക്കാര്‍
സംസ്ഥാനാന്തര വാഹന റജിസ്ട്രേഷന്‍ ഒഴിവാക്കാന്‍ രാജ്യമാകെ ഏകീകൃത സംവിധാനവുമായി കേന്ദ്രസര്‍ക്കാര്‍. ഇതിനായി ഭാരത് സീരിസ് (BH) അവതരിപ്പിച്ചിരിക്കുകയാണ് സർക്കാർ. സംസ്ഥാനം മാറി വാഹനം ഉപയോഗിക്കുമ്പോള്‍ റീ റജിസ്ട്രേഷന്‍ ഒഴിവാക്കാം. റജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്തിനു പുറത്ത് 12 മാസത്തില്‍ കൂടുതല്‍ വാഹനം ഉപയോഗിക്കാന്‍ കഴിയില്ലെന്ന പ്രതിസന്ധി ഇതോടെ ഒഴിവാകും. താൽപ്പര്യമുള്ളവർക്ക് മാത്രം ഈ സൗകര്യം ഉപയോഗപ്പെടുത്തിയാൽ മതി. ഇത്തരം വ്യക്തികൾ ഇടക്കിടെ ജോലി സ്ഥലത്തുനിന്ന് ട്രാൻസ്ഫറാകാൻ സാധ്യതയുള്ളതിനാലാണ് ഇവർക്ക് ഈ സൗകര്യം നൽകുന്നത്. മറ്റ് സംസ്ഥാനങ്ങളിലേക്ക് വാഹനങ്ങളുടെ കൈമാറ്റം […]