കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് അഞ്ചാം വാല്യം ഒഴിവാക്കി. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അടക്കമുള്ളവരുടെ വിശദാംശങ്ങളാണ് നീക്കം ചെയ്തത്. ആന്ധ്ര പ്രദേശ്, തെലങ്കാന, കേരളം, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ രക്തസാക്ഷികളെയാണ് ഇതില്‍ പരാമര്‍ശിച്ചിരുന്നത്. ഡിക്ഷണറി ഓഫ് മാര്‍ട്ടയേഴ്സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍ എന്ന പുസ്തകം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുറത്തിറക്കിയത്. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളില്‍ പ്രധാനിയായിരുന്ന ആലി മുസ്ലിയാരുടെ സഹചാരിയും ബ്രിട്ടീഷ് വിരുദ്ധ പോരാളിയുമായിരുന്നു വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജി. […]
Tag: Variyan Kunnathu Kunjahammed Haji
വിഷലിപ്ത പ്രചാരണം; വാരിയന്‍കുന്നന്റെ കുടുംബം നിയമനടപടികളിലേക്ക് നീങ്ങുന്നു
വാരിയന്‍കുന്നത്തിന്റെ ചരിത്രരേഖകളെ വളച്ചൊടിച്ചുള്ള പ്രചരണങ്ങള്‍ തുടര്‍ന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വര്‍ഗിയവാദിയായും ഹിന്ദുവിരുദ്ധനായും കലാപകാരിയായുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തിയത് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാക്കുന്നതായ പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ തുടര്‍ച്ചയായി വരുന്ന വിഷലിപ്തമായ പ്രചാരണങ്ങള്‍ക്കെതിരെ വാരിയന്‍കുന്നന്റെ കുടുംബം നിയമനടപടികളിലേക്ക് നീങ്ങുന്നു. മലബാര്‍ സമരചരിത്രത്തിലെ സുപ്രധാന നേതാക്കളിലൊരാളായ വാരിയന്‍കുന്നത്തിന്റെ ജീവിതകഥ വെള്ളിത്തിരയിലെത്തുന്ന കാര്യം നടന് പൃഥിരാജാണ് ഔദ്യോഗികമായി ഫേസ്ബുക്ക് വഴി അറിയിച്ചത്. ആഷിഖ് അബു സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഹര്‍ഷദും റമീസ് മുഹമ്മദും […]