ഇന്ത്യയിൽ കൊവിഡ് വാക്‌സിനുകൾ പുതുവർഷത്തിൽ ലഭ്യമായിത്തുടങ്ങുമെന്നും ഫെബ്രുവരിയോടെ വിതരണം തുടങ്ങാമെന്നു പ്രതീക്ഷിക്കുന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഓക്‌സ്‌ഫോർഡ് വാക്‌സിന്റെ ഇന്ത്യയിലെ ട്രയൽ പൂർത്തിയായി. ഇംഗ്ലണ്ട് അനുമതി നൽകിയാൽ ഇന്ത്യയും സമാന നടപടികളിലേക്കു കടക്കുമെന്നാണ് മന്ത്രാലയം അറിയിച്ചത്. ഡിസംബറോടെ രാജ്യത്ത് ഉപയോഗിക്കാൻ വേണ്ടി 10 കോടി ഡോസ് കൊവിഡ് വാക്‌സിൻ ഉത്പാദിപ്പിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാർ പൂനാവാല നേരത്തെ അറിയിച്ചിരുന്നു. ഓക്‌സ്‌ഫോർഡ് സർവകലാശാലയും അസ്ട്രസേനക കമ്പനിയും ചേർന്ന് വികസിപ്പിച്ച കൊവി ഷീൽഡ് വാക്‌സിനാണ് ഇന്ത്യയിൽ […]
Tag: VACCINE
കൊവിഡ് വാക്സിൻ നിർമാതാക്കളെ ഹാക്കർമാർ ലക്ഷ്യമിടുന്നതായി മൈക്രോസോഫ്റ്റ്
കൊവിഡ് വാക്സിൻ നിർമാതാക്കളെ ഹാക്കർമാർ ലക്ഷ്യമിടുന്നതായി മൈക്രോസോഫ്റ്റ്. ഗവേഷകരേയും ആശുപത്രികളേയും ലക്ഷ്യമിട്ടാണ് ഹാക്കർമാർ സൈബർ ആക്രമണം നടത്തുന്നത്. സ്ട്രോൺടിയം അഥവാ ഫാൻസി ബിയർ, ഉത്തരകൊറിയയിലെ സിൻക്, സെറിയം എന്നീ കുപ്രസിദ്ധ ഹാക്കിങ് സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. ഇവർ ഇരു രാജ്യങ്ങളിലേയും സർക്കാർ ഏജൻസികളുമായി ബന്ധമുള്ളവരാണ്. ഇന്ത്യ, കാനഡ, ഫ്രാൻസ്, ദക്ഷിണ കൊറിയ, യു.എസ്, എന്നിവിടങ്ങളിലെ ഗവേഷകരും ആശുപത്രികളേയുമാണ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. ഉത്തര കൊറിയയിലേയും റഷ്യയിലെയും ഹാക്കർമാരാണ് ഇതിന് പിന്നിലെന്നും മൈക്രോസോഫ്റ്റ് ഉൽപന്നങ്ങൾക്ക് ഇതിനെ തടയാൻ […]
‘മാസ്ക് ധരിക്കുന്നത് കോവിഡിനെതിരെയുള്ള വാക്സിന്‍ പോലെ പ്രവര്‍ത്തിക്കുന്നു’
ഈ കോവിഡ് കാലത്ത് മാസ്കിന്‍റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് പറയേണ്ട ആവശ്യമില്ല. എന്നിരുന്നാലും പലരും മാസ്ക് ധരിക്കാന്‍ മടി കാണിക്കാറുണ്ട്. മാസ്ക് ധരിക്കുന്നത് കോവിഡിനെതിരെയുള്ള വാക്സിന്‍ പോലെ പ്രവര്‍ത്തിക്കുന്നുവെന്നാണ് പുതിയൊരു കണ്ടെത്തല്‍. ദ ന്യൂ ഇംഗ്ലണ്ട് ഓഫ് ജേര്‍ണലില്‍ കത്തിന്‍റെ രൂപത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്. വിഡിന് വാക്സിന്‍ കണ്ടുപിടിക്കുന്നതുവരെ മാസ്ക് ജനങ്ങളില്‍ പ്രതിരോധശേഷി സൃഷ്ടിക്കുന്നതിനുള്ള ഒരു മാധ്യമമായി പ്രവര്‍ത്തിക്കുന്നുവെന്ന് സിദ്ധാന്തം മുന്നോട്ടുവയ്ക്കുന്നു. മാസ്ക് ധരിച്ചാല്‍ രോഗലക്ഷണങ്ങളുള്ള ആളുകളുമായി അറിയാതെ ഇടപെടുമ്പോള്‍ അതിനെ തടയാന്‍ ഒരു കവചമായി […]
പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കുന്ന കോവിഡ് വാക്സിന്‍ മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചു
നിലവിലെ ഗവേഷണങ്ങളും റിസൾട്ടുകളും എല്ലാം ശരിയായി നടക്കുന്നുവെങ്കിൽ കോവിഡ്-19 നുള്ള വാക്സിൻ ഒക്ടോബറിൽ വിതരണത്തിനെത്തുമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കുന്ന കോവിഡ് വാക്സിന്‍ മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചു. 17 കേന്ദ്രങ്ങളില്‍ 1500 പേരിലാണ് പരീക്ഷണം. രണ്ട് മാസം നീണ്ടുനിൽക്കുന്ന പരീക്ഷണത്തിനു ശേഷം വാക്‌സിൻ അനുമതിക്കായി കേന്ദ്ര സർക്കാരിനെ സമീപിക്കാനാണ് തീരുമാനം. ഉത്‌പാദനം തുടങ്ങിവയ്‌ക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. എന്നാൽ, വിൽക്കാനുള്ള അനുമതിയായിട്ടില്ല. എല്ലാ ഘട്ടവും പൂർത്തിയാക്കി അനുമതി ലഭിച്ച ശേഷമെ വിൽപ്പന […]
ലോകത്തെ ആദ്യ കൊവിഡ് വാക്‌സിൻ നാളെ
ലോകത്തെ ആദ്യ കൊവിഡ് വാക്‌സിൻ നാളെ രജിസ്റ്റർ ചെയ്യും. റഷ്യൻ പ്രതിരോധ മന്ത്രാലയവും ഗാമലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് വികസിപ്പിച്ച വാക്‌സിൻ ഓഗസ്റ്റ് 12 ന് പുറത്തിറക്കുമെന്ന് ഡെപ്യൂട്ടി ആരോഗ്യ മന്ത്രി ഒലേഗ് ഗ്രിൻദേവാണ് അറിയിച്ചത്. വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിൽ പങ്കാളികളായ വ്യക്തികളുടെ അവസാന ആരോഗ്യ പരിശോധന ഓഗസ്റ്റ് 3ന് നടന്നിരുന്നു. ബുർദെൻകോ മെയിൻ മിലിറ്ററി ക്ലിനിക്കൽ ആശുപത്രിയിലായിരുന്നു പരിശോധന. പരിശോധനയിൽ വാക്‌സിൻ ലഭിച്ചവർക്കെല്ലാം കൊവിഡിനെതിരായ പ്രതിരോധം ലഭിച്ചുവെന്ന് വ്യക്തമായി. വാക്‌സിന് മറ്റ് പാർശ്വ ഫലങ്ങളില്ലെന്നും തെളിഞ്ഞു. […]