രാജ്യത്ത് ഓക്സിജൻ ഓഡിറ്റ് ആവശ്യമാണെന്നും, ഇതിനായി വിദഗ്ധ സമിതി രൂപീകരിക്കുമെന്നും സൂചിപ്പിച്ച് സുപ്രിംകോടതി. കുട്ടികൾക്കും വാക്സിനേഷൻ നൽകേണ്ടതുണ്ട്. ഇപ്പോൾ തയാറാകാൻ തുടങ്ങിയാൽ മഹാമാരിയുടെ മൂന്നാം തരംഗത്തെ നേരിടാൻ രാജ്യത്തിന് കഴിയുമെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കൊവിഡ് പോരാട്ടത്തിൽ ഏർപ്പെടുന്ന ഡോക്ടർമാർക്ക് ഇൻസെന്റീവായി നീറ്റ് പിജി പരീക്ഷയ്ക്ക് അധിക മാർക്ക് നൽകണമെന്നും കോടതി നിരീക്ഷിച്ചു. ഡൽഹിയിലെ ഓക്സിജൻ ക്ഷാമം പരിഗണിക്കവേയാണ് രാജ്യവ്യാപക സാഹചര്യം കോടതി സൂചിപ്പിച്ചത്. രാജ്യം രണ്ടാം തരംഗത്തിലൂടെ കടന്നുപോകുന്നു. ഇപ്പോൾ തയാറാകാൻ […]