ഉയ്ഗുർ മുസ്ലിം ന്യൂനപക്ഷങ്ങളോട് ചൈന മനുഷ്യാവകാശ ലംഘനം കാട്ടുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മിഷൻ. മുസ്ലിം ന്യൂനപക്ഷങ്ങളെ തടവു കേന്ദ്രങ്ങളിൽ അനധികൃതമായി പാർപ്പിച്ച് ലൈംഗികമായി ഉൾപ്പടെ പീഡിപ്പിച്ചതിന്റെ തെളിവുകൾ പുറത്ത് വന്നിട്ടുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട എല്ലാ വാർത്തകളെയും തള്ളിക്കളയുകയാണ് ചൈന. സിൻജിയാങ് മേഖലയിൽ ഉയ്ഗുർ മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരെ ക്രൂരമായ പീഡനമാണ് നടന്നതെന്നാണ് ഐക്യരാഷ്ട്രസംഘടനാ മനുഷ്യാവകാശ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. സിൻജിയാങ്ങിലെ തടവറകളിൽ ഒരു ദശലക്ഷത്തിലേറെ പേരെ തടവിലാക്കിയിട്ടുണ്ടെന്നും ചൈന നടത്തിയ കുറ്റകൃത്യങ്ങൾക്ക് വിശ്വനീയമായ തെളിവുകൾ ഉണ്ടെന്നും യുഎൻ […]