മഴക്കെടുതിയിൽ ഉത്തരാഖണ്ഡിൽ മരിച്ചവരുടെ എണ്ണം 65 ആയി. 10 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഹിമാചൽ പ്രദേശിലെ ചിത്കുലിലേക്കുള്ള ട്രക്കിങ്ങിൽ കാണാതായ 11 അംഗ സംഘത്തിലെ മൂന്നുപേരുടെ മൃതദേഹം വ്യാഴാഴ്ച കണ്ടെത്തി. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുന്നു. ( uttarakhand rain claims 65 lives ) ഉത്തരാഖണ്ഡിനുണ്ടായ നഷ്ടം 10000 കോടിയോളം രൂപ വരുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. കേദാർനാഥ്, ബദ്രിനാഥ്, ഗംഗോത്രി, യമുനോത്രി ഭാഗങ്ങളിലേക്കുള്ള ഗതാഗതം പുനസ്ഥാപിച്ചു. കേദാർ നാഥിലേള്ള ഹെലികോപ്ർ സർവ്വീസും പുനരാരംഭിച്ചു. പശ്ചിമ ബംഗാളിന്റെ […]
Tag: Uttarakhand
മഴക്കെടുതി; ഉത്തരാഖണ്ഡിൽ മരിച്ചവരുടെ എണ്ണം 34 ആയി
മഴക്കെടുതിയിൽ ഉത്തരാഖണ്ഡിൽ മരിച്ചവരുടെ എണ്ണം 34 ആയി. നാല് പേരെ കാണാതായി. വെള്ളത്തിനടിയിലായ നൈനിറ്റാളിന് പുറംലോകവുമായുള്ള ബന്ധം നഷ്ടമായി. വരും ദിവസങ്ങളിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലടക്കം മഴ കൂടുതൽ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. (uttarakhand heavy rain dead) ഉത്തരാഖണ്ഡിലെ മുക്തേശ്വറിൽ വീട് തകർന്നുവീണ് ഏഴു പേർ മരിച്ചു. ഉദ്ദം സിങ് നഗറിൽ ഒരാൾ ഒഴുക്കിൽപെട്ടു. കനത്തമഴയിൽ നൈനിറ്റാൾ തടാകം കര കവിഞ്ഞതോടെ രാംഗഡ് പ്രദേശം പൂർണമായും വെള്ളത്തിലായി. 200 ഓളം സഞ്ചാരികൾ പ്രദേശത്ത് […]
ഉത്തരാഖണ്ഡിൽ കനത്തമഴ; പാലം തകർന്നു, നിരവധി വാഹനങ്ങൾ ഒലിച്ചുപോയി
ദിവസങ്ങളായി തുടരുന്ന മഴയിൽ ഉത്തരാഖണ്ഡിൽ വൻ നാശനഷ്ടങ്ങൾ. കനത്ത മഴയിൽ റാണി പൊഖാരി ഗ്രാമത്തിന് സമീപമുള്ള ഡെറാഡൂൺ-ഋഷികേശ് പാലം തകർന്നു. അപകട സമയത്ത് പാലത്തിലുണ്ടായിരുന്ന നിരവധി വാഹനങ്ങൾ നദിയിൽ ഒലിച്ചുപോയി. ജഖാൻ നദിക്ക് കുറുകെയുള്ള ഹൈവേയിലാണ് ഡെറാഡൂൺ-ഋഷികേശ് പാലം സ്ഥിതി ചെയ്യുന്നത്. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കനത്ത മഴ തുടരുന്നതിനാൽ നദിയൊഴുകുന്നത് പാലത്തിന് മുകളിലൂടെയാണ്. പാലം രണ്ടായതോടെ ഋഷികേശ്-ദേവപ്രയാഗ്, ഋഷികേശ്-തെഹ്‌റി, ഡെറാഡൂൺ-മസ്സൂറി തുടങ്ങിയ പ്രധാന പാതകൾ അടച്ചു. വിവിധയിടങ്ങളിൽ മണ്ണിടിച്ചിലും ഗുരുതരമായ വെള്ളക്കെട്ട് ഭീഷണിയും തുടരുന്നുണ്ട്. […]
ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനം: നിരവധി വീടുകളും കടകളും തകര്‍ന്നു
ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനം. ദേവപ്രയാഗിലാണ് ദുരന്തമുണ്ടായത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. തലസ്ഥാനമായ ഡെറാഡൂണില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയാണ് മേഘവിസ്ഫോടനമുണ്ടായിരിക്കുന്നത്. ഇന്നലെ വൈകീട്ടാണ് അപകടം. വീടുകളും കടകളും ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് ജലനിരപ്പ് ഉയരുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സംസ്ഥാന ദുരന്തനിവാരണ സേന സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം സ്ഥാപനങ്ങള്‍ അടച്ചിട്ടതിനാലാണ് ദുരന്തം കുറഞ്ഞതെന്ന് പൊലീസ് മേധാവി അറിയിച്ചു.
‘ആ ദുരന്തം മീനുകള്‍ നേരത്തെ തിരിച്ചറിഞ്ഞിരുന്നു…’ ഉത്തരാഖണ്ഡ് പ്രളയത്തെക്കുറിച്ച് വിദഗ്ധര്‍
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല തകര്‍ന്നതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളുമായി വിദഗ്ധര്‍. അളകനന്ദ നദിയിലെ മീനുകള്‍ പ്രളയത്തിന് മുമ്പ് അസ്വാഭാവികത പ്രകടിപ്പിച്ചിരുന്നതിന്‍റെ തെളിവുകള്‍ പുറത്തുവിട്ടുകൊണ്ടാണ് വിദഗ്ധര്‍ ഇക്കാര്യം പറഞ്ഞത്. പ്രളയമുണ്ടാകുന്നതിന് മുമ്പ് നദിയിലെ മീനുകള്‍ കൂട്ടമായി കരയിലേക്ക് അടിയുന്ന അവസ്ഥ പ്രദേശത്ത് ഉണ്ടായതായും, ധാരാളം പ്രദേശവാസികള്‍ കരയിലേക്കടുത്ത മീനുകളെ പിടിക്കാന്‍ എത്തുകയും ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വലയോ ചൂണ്ടയോ പോലും ഉപയോഗിക്കാതെ വളരെ അനായാസം കൈകൊണ്ട് പിടിക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നു മീനുകള്‍ […]
ഉത്തരാഖണ്ഡ് മിന്നല്‍ പ്രളയം: 26 മൃതദേഹങ്ങള്‍ കണ്ടെടുത്തു; 171 പേർക്കായി തെരച്ചില്‍ തുടരുന്നു
ഉത്തരാഖണ്ഡ് മിന്നൽ പ്രളയത്തിൽ കാണാതായ 171 പേർക്കായി മൂന്നാം ദിവസവും തെരച്ചിൽ തുടരുന്നു. തപോവൻ ടണലില്‍ കുടുങ്ങിയ 40 പേരെ പുറത്തെത്തിക്കാനായിട്ടില്ല. ഇതുവരെ 26 മൃതദേഹങ്ങൾ കണ്ടെടുത്തു. ഐടിബിറ്റി, ദുരന്ത നിവാരണ സേന, വ്യോമസേന എന്നിവ സംയുക്തമായാണ് മൂന്നാം ദിവസവും രക്ഷാ പ്രവർത്തനം തുടരുന്നത്. രണ്ടര കിലോമീറ്റർ നീണ്ട തപോവന്‍ ടണലില്‍ കുടുങ്ങിയ 40 പേരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. 130 മീറ്ററോളം ചെളി നീക്കം ചെയ്തിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായതിനാല്‍ വരും മണിക്കൂറുകളില്‍ രക്ഷാപ്രവർത്തനം വേഗത്തിലാകുമെന്നാണ് വിലയിരുത്തല്‍. […]