മുതിർന്ന കോൺഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിന് സിബിഐ നോട്ടീസ്. നവംബർ 6 ന് ഹാജരാകണമെന്ന് അന്വേഷണ ഏജൻസി ആവശ്യപ്പെട്ടിട്ടുണ്ട്. 2016 ൽ കോൺഗ്രസ് വിമത എംഎൽഎമാർക്ക് പണം വാഗ്ദാനം ചെയ്ത കേസിലാണ് അന്വേഷണം. നിലവിൽ ഡെറാഡൂൺ ആസ്ഥാനമായുള്ള ജോളി ഗ്രാന്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം.(CBI summons ex-Uttarakhand CM Harish Rawat) കേസുമായി ബന്ധപ്പെട്ട് ശബ്ദ സാമ്പിളുകൾ ശേഖരിക്കാനാണ് റാവത്തിനെ വിളിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന. ആശുപത്രിയിൽ കഴിയുന്ന തനിക്ക് നോട്ടീസ് അയച്ച സിബിഐയുടെ […]
Tag: Uttarakhand
ഉത്തരാഖണ്ഡിൽ വീണ്ടും മണ്ണിടിച്ചിലിൽ; നാലുമാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 4 പേർ മരിച്ചു
ഉത്തരാഖണ്ഡ് തെഹ്‌രി ജില്ലയിലെ ചമ്പയിയിൽ മണ്ണിടിച്ചിലിൽ. രണ്ട് സ്ത്രീകളും 4 മാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടെ നാല് പേർ മരിച്ചതായി അധികൃതർ. കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. കനത്ത മഴയ്ക്ക് സാധ്യതയുള്ള ജില്ലകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ചമ്പയിലുണ്ടായ മണ്ണിടിച്ചിലിൽ ഇതുവരെ നാല് മൃതദേഹങ്ങൾ കണ്ടെടുത്തു. രണ്ട് സ്ത്രീകളും 4 മാസം പ്രായമുള്ള കുഞ്ഞും മരിച്ചവരിൽ ഉൾപ്പെടുന്നത്. കാണാതായ മറ്റൊരാൾക്കായി തെരച്ചിൽ നടക്കുകയാണെന്നും പൊലീസ് സ്റ്റേഷന് സമീപമുള്ള ടാക്സി സ്റ്റാൻഡിൽ മണ്ണിടിച്ചിലുണ്ടായതിനാൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നതായും മുതിർന്ന […]
ഉത്തരാഖണ്ഡിൽ ഭൂചലനം; പ്രഭവകേന്ദ്രം ജോഷിമഠിൽ നിന്ന് 109 കിലോമീറ്റർ അകലെ
ഉത്തരാഖണ്ഡിൽ നേരിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളോജി. ഉത്തരകാശിയിലാണ് ഭൂകമ്പം ഉണ്ടായത്. ഇന്ന് പുലർച്ചെ 2.12 നാണ് ഭൂചലനം. ഭൗമോപരിതലത്തിൽ നിന്നും 10 കിലോമീറ്റർ താഴെയാണ് പ്രഭവ കേന്ദ്രം. അപകടങ്ങൾ ഉണ്ടായതായി റിപ്പോർട്ടില്ല. ജോഷിമഠിൽ നിന്ന് 109 കിലോമീറ്റർ അകലെയാണ് ഭൂചലനം. ജോഷിമഠിൽ ഭൂമി ഇടിയലും മഴയും തീർത്ത പ്രതിസന്ധികൾക്ക് പിന്നാലെയാണ് നിലവിൽ സമീപപ്രദേശങ്ങളിൽ ഭൂമികുലുക്കവും സംഭവിച്ചിരിക്കുന്നത്. ജോഷിമഠ് ഭൗമപ്രതിഭാസത്തിൽ ആശങ്കപ്പെടുത്തുന്ന കണ്ടെത്തലുമായി ഐഎസ്ആർഒ എത്തിയിരുന്നു. അതിവേഗം ഭൂമി ഇടിഞ്ഞതിന്റെ ഫലമായി ജോഷിമഠ് നഗരം […]
ഉത്തരാഖണ്ഡിലെ ജോഷിമഠിൽ മണ്ണിടിച്ചിൽ; 66 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു
ജനങ്ങളെ ആശങ്കയിലാക്കി ഉത്തരാഖണ്ഡിലെ ജോഷിമഠിൽ മണ്ണിടിച്ചിലും വീടുകളിൽ വിള്ളലും. 66 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 560 വീടുകളിൽ വിള്ളൽ രൂപപ്പെട്ടു.സംഭവത്തിൽ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ഉന്നതതല യോഗം വിളിച്ചു. പതിവായി ഭൂചലനവും മണ്ണിടിച്ചിലും ഉണ്ടാകുന്ന ഉത്തരാഖണ്ഡ് ചമോലി ജില്ലയിലെ ജോഷിമട് മേഖലയിലാണ് വിചിത്ര ഭൗമ പ്രതിഭാസം.ഇതുവരെ 560 വീടുകളിൽ വിള്ളൽ രൂപപ്പെട്ടു 66 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. പ്രദേശത്തെ മിക്ക റോഡുകളിൽ പോലും വിള്ളൽ ഉണ്ടായി.നടക്കാൻ പോലും പ്രയാസമുണ്ടാകുന്ന സ്ഥിതിയിൽ ദിവസം കഴിയുന്തോറും വിള്ളൽ വലുതാകുന്നതായി നാട്ടുകാർ ആശങ്ക […]
ഉത്തരാഖണ്ഡിൽ 50 പേരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞു
ഉത്തരാഖണ്ഡിൽ 50 പേരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞു. റിഖ്‌നിഖൽ- ബൈറോഖൽ റോഡിൽ സിംദി ഗ്രാമത്തിനരികിലാണ് സംഭവം നടന്നത്. അപകടം ഉണ്ടായത് സിംഡി ഗ്രാമത്തിലാണ്. പൗരി ഗർവാൾ ജില്ലയിലാണ് സംഭവം. പൊലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുന്നു. സംസ്ഥാന ദുരന്ത നിവാരണ സേന സംഭവ സ്ഥലത്തേക്ക് നീങ്ങിയിട്ടുണ്ടെന്നും പരമാവധി സൗകര്യങ്ങളൊരുക്കുമെന്നും മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പറഞ്ഞു. നാട്ടുകാർ രക്ഷപ്രവർത്തനങ്ങളിൽ ഏറെ സഹകരിക്കുന്നതായും അദ്ദേഹം അറിയിച്ചു. ബസ് 500 മീറ്റർ ആഴത്തിലേക്കാണ് വീണതെന്നും അപകടത്തിൽപ്പെട്ട ആറുപേരെ രക്ഷപ്പെടുത്തി […]
ഉത്തരാഖണ്ഡിലും ഒഡിഷയിലും ഇന്ന് ഉപതെരഞ്ഞെടുപ്പ് ഫലമറിയാം
തൃക്കാക്കരയ്ക്ക് പുറമെ ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തരാഖണ്ഡിലെ ചമ്പാവത്, ഒഡിഷയിലെ ബ്രജ് രാജ് നഗര്‍ നിയമസഭ മണ്ഡലങ്ങളിലും ഇന്ന് വോട്ടെണ്ണല്‍ നടക്കും. ചമ്പാവതില്‍ പോരാട്ടത്തിനിറങ്ങിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിക്ക് ഉപതെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ പുഷ്‌കര്‍ സിംഗ് ധാമിക്ക് വിജയം അനിവാര്യമാണ്. വികസനത്തിനാണ് ജനത്തിന്റെ വോട്ടെന്ന് പുഷ്‌കര്‍ സിംഗ് ധാമി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ചമ്പാവതില്‍ നിന്ന് വിജയിച്ച കൈലാഷ് ഗെഹ്‌തോറി, പുഷ്‌കര്‍ സിങ് ധാമിക്കായി എംഎല്‍എ സ്ഥാനം രാജി വച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് […]
ഉത്തരാണ്ഡിലും ഒഡിഷയിലും ഇന്ന് ഉപതെരഞ്ഞെടുപ്പ്; പുഷ്‌കര്‍ സിംഗ് ധാമിക്ക് നിര്‍ണായകം
തൃക്കാക്കരയ്ക്ക് പുറമെ ഉത്തരാഖണ്ഡിലെ ചമ്പാവത്, ഒഡിഷയിലെ ബ്രജ് രാജ് നഗറിലും ഇന്ന് ഉപതെരഞ്ഞെടുപ്പ്. ചമ്പാവതില്‍ പോരാട്ടത്തിനിറങ്ങിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിക്ക് ഉപതെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ പുഷ്‌കര്‍ സിംഗ് ധാമിക്ക് വിജയം അനിവാര്യമാണ്. ചമ്പാവതില്‍ നിന്ന് വിജയിച്ച കൈലാഷ് ഗെഹ്‌തോറി, ധാമിയ്ക്കായി എംഎല്‍എ സ്ഥാനം രാജി വച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് നിര്‍മല ഗെഹ്‌തോറിയാണ് മുഖ്യ എതിരാളി. സമാജ്‌വാദി പാര്‍ട്ടിയിലെ മനോജ് കുമാര്‍ ഭട്ട്, സ്വതന്ത്ര സ്ഥാനാര്‍ഥി ഹിമാഷു ഗഡ്‌കോട്ടി എന്നിവരും പോര്‍ക്കളത്തിലുണ്ട്. […]
ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പുഷ്‌കര്‍ സിംഗ് ധാമി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പുഷ്‌കര്‍ സിംഗ് ധാമി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഡെറാഡൂണിലെ പരേഡ് ഗ്രൗണ്ടില്‍ 3.30നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ പങ്കെടുക്കും. ഇത് രണ്ടാം തവണയാണ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാകുന്നത്. ഖാട്ടിമ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഭുവന്‍ചന്ദ്ര കാപ്രിയോട് വന്‍ തോല്‍വി വഴങ്ങിയ ധാമിയെ മാറ്റുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ധാമിക്ക് ഒരവസരം കൂടി നല്‍കാന്‍ ബി ജെ പി നേതൃത്വം […]
ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ്: 87 ‘പ്രേത ഗ്രാമങ്ങളിൽ’ വോട്ടെടുപ്പില്ല
ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ 87 ഗ്രാമങ്ങൾ വോട്ട് ചെയ്യില്ല. അൽമോറ ജില്ലയിലെ 6 നിയോജകമണ്ഡലങ്ങളിലായുള്ള ഈ ഗ്രാമങ്ങൾ പ്രേത ഗ്രാമങ്ങളെന്നാണ് അറിയപ്പെടുന്നത്. ഈ ഗ്രാമം മുഴുവൻ ശൂന്യമാണ്. കഴിഞ്ഞ വർഷങ്ങളിലായി ഇവിടെയുണ്ടായിരുന്ന താമസക്കാരെല്ലാം മറ്റിടങ്ങളിലേക്ക് കുടിയേറിപ്പാർക്കുകയായിരുന്നു. 2017 തെരഞ്ഞെടുപ്പിൽ ഇവിടെ ആകെ 25 പ്രേത ഗ്രാമങ്ങളാണ് ഉണ്ടായിരുന്നത്. അഞ്ച് വർഷങ്ങൾ പിന്നിടുമ്പോൾ ഈ സംഖ്യ 87 ആയി ഉയർന്നു എന്നത് ഏറെ ഗൗരവതരമായ സംഗതിയാണ്. ‘വോട്ടർമാരില്ലാതെ അവിടെ എങ്ങനെ തെരഞ്ഞെടുപ്പ് നടത്തും? ആളുകൾ താമസമില്ലാത്തതിനാൽ ഇവിടെ പോളിംഗ് […]
ഉത്തരാഖണ്ഡിൽ രാഷ്ട്രീയ റാലികൾക്ക് നിരോധനം
ഉത്തരാഖണ്ഡിൽ രാഷ്ട്രീയ റാലികൾക്ക് നിരോധനം. സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഈ മാസം 16 വരെ റാലികൾക്കും മറ്റ് ധർണകൾക്കുമൊക്കെ നിരോധനം ഏർപ്പെടുത്തിയത്. ഞായറാഴ്ച മുതൽ നിബന്ധനകൾ പ്രാബല്യത്തിൽ വരും. രാഷ്ട്രീയ റാലികൾക്കൊപ്പം മറ്റ് സാംസ്കാരിക പരിപാടികൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അംഗണവാടികൾ, സ്കൂളുകൾ, സ്വിമ്മിങ് പൂളുകൾ, വാട്ടർ പാർക്കുകൾ തുടങ്ങിയവയൊക്കെ ഇക്കാലയളവിൽ അടഞ്ഞുകിടക്കും. 12ആം ക്ലാസ് വിദ്യാർത്ഥികൾക്ക് ഓഫ്‌ലൈനായി ക്ലാസുകൾ തുടരും. ജിമ്മുകൾ, ഷോപ്പിംഗ് മാളുകൾ, തീയറ്ററുകൾ, സ്പാകൾ, സലൂണുകൾ തുടങ്ങിയവകൾ 50 ശതമാനം കപ്പാസിറ്റിയിൽ […]