ഉത്തരാഖണ്ഡിലെ ഒരു നദിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ദേവപ്രയാഗില്‍ ഭാഗീരഥി നദിയുമായി അളകനന്ദ നദി കൂടിച്ചേരുന്നിടത്തിന് തൊട്ടുമുമ്പുള്ള അതിമനോഹരമായ ചിത്രമാണ് ശ്രദ്ധ നേടുന്നത്. മലയിടുക്കുകള്‍ക്കിടയിലൂടെ നീലനിറത്തിൽ നേരിയ ജലപ്രവാഹത്തിന്റെ ചിത്രം ഡ്രോണുപയോഗിച്ച് പകര്‍ത്തിയതാണ്. ‘പിക് ഓഫ് ദ ഡേ’ എന്ന ഹാഷ് ടാഗോടെയാണ് കേന്ദ്രസര്‍ക്കാരിന്റെ ആസാദി കാ അമൃത് മഹോത്സവ് ട്വിറ്റര്‍ അക്കൗണ്ടിലും മറ്റ് സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളിലും ചിത്രം ശ്രദ്ധനേടുന്നത്. വ്യവസായ പ്രമുഖന്‍ ആനന്ദ മഹീന്ദ്ര ഉള്‍പ്പെടെ പലരും ചിത്രം ഷെയര്‍ ചെയ്തു. ഒരു ഡ്രോൺ […]
Tag: utharakhand
കേദാർനാഥ് ക്ഷേത്രം തീർഥാടകർക്കായി തുറന്നു; വൻ ഭക്തജനത്തിരക്ക്
രാജ്യത്തെ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിലൊന്നായ കേദാർനാഥ് ക്ഷേത്രം തീർഥാടകർക്കായി തുറന്നു. ആചാരാനുഷ്ഠാനങ്ങളോടും വേദമന്ത്രങ്ങളോടും കൂടി രാവിലെ 6.26നാണ് ക്ഷേത്ര വാതിലുകൾ തുറന്നത്. കൊടുംതണുപ്പിലും വൻ ഭക്തജനത്തിരക്കാണ് ഇവിടെ അനുഭവപ്പെട്ടത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും ചടങ്ങിൽ പങ്കെടുത്തു. മെയ് എട്ടിന് ബദരീനാഥ് തുറക്കും. നേരത്തെ ഗംഗോത്രി ധാം, യമുനോത്രി ധാം എന്നിവയുടെ കവാടങ്ങൾ അക്ഷയ തൃതീയ ദിനത്തിൽ തുറന്നിരുന്നു. ഇതോടെ ‘ചാർ ധാം യാത്ര 2022’ ന് തുടക്കമായിരുന്നു. കൊവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ രണ്ട് വർഷത്തെ ഇടവേളയ്ക്ക് […]
ഉത്തരാഖണ്ഡിലെ മഴക്കെടുതിയിൽ 5 മരണം; സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി
കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന മഴയിൽ ഉത്തരാഖണ്ഡിൽ കനത്ത നാശനഷ്ടം. മലയോര മേഖലയിൽ സ്ഥിതി രൂക്ഷമാണ്. പലയിടത്തും റോഡുകളും കെട്ടിടങ്ങളും പാലങ്ങളും തകർന്നു. പുഴകൾ നിറഞ്ഞൊഴുകുന്ന സാഹചര്യമാണ്. മഴക്കെടുതിയിൽ നേപ്പാളിൽ നിന്നുള്ള മൂന്ന് തൊഴിലാളികൾ ഉൾപ്പെടെ അഞ്ച് പേർ ഇതുവരെ കൊല്ലപ്പെട്ടു. പൗരി ജില്ലയിലെ ലാൻസ്ഡൗണിനടുത്ത് തൊഴിലാളികൾ താമസിക്കുന്ന വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണാണ് 3 പേർ മരിച്ചത്. ചമ്പാവത്ത് ജില്ലയിൽ വീട് തകർന്ന് മറ്റ് രണ്ട് പേർ മരിച്ചു. ഇവിടെ ജലനിരപ്പ് ഉയർന്നതോടെ നിർമ്മാണത്തിലിരുന്ന പാലം […]
ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍; ഗംഗോത്രി ഹൈവേയില്‍ ഗതാഗതം തടസ്സപ്പെട്ടു
ഉത്തരാഖണ്ഡില്‍ ഉത്തരകാശി ജില്ലയില്‍ മണ്ണിടിച്ചില്‍. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗംഗോത്രി ഹൈവേയില്‍ ഗതാഗതം തടസ്സപ്പെട്ടു. ഉത്തരാഖണ്ഡില്‍ കനത്ത മഴ തുടരുകയാണ്. ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് അതിര്‍ത്തി റോഡുകള്‍ തുറന്നുകൊടുക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഉത്തരകാശിയിലെ ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഗതാഗത തടസം കുറയ്ക്കാനാണ് റിഷികേശ്-ഗംഗോത്രി ദേശീയ പാത കഴിഞ്ഞ മാസം 28ന് തുറന്നുകൊടുത്തത്. ഉത്തരാഖണ്ഡില്‍ അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കര്‍ണാടക, തമിഴ്‌നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലും […]