World

ജോ ബൈഡൻ ജയത്തിനരികെ; കള്ളവോട്ട് ആരോപിച്ച് ട്രംപ് കോടതിയിൽ

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡന് നിർണായക ലീഡ്. 264 ഇലക്ടറൽ വേട്ടാണ് ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡന് ലഭിച്ചിരിക്കുന്നത്. റിപബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡോണൾഡ് ട്രംപിന് ഇതുവരെ ലഭിച്ചിരിക്കുന്നത് 214 ഇലക്ടറൽ വോട്ടുകളാണ്. ബാറ്റിൽ ഗ്രൗണ്ട് സ്റ്റേറ്റ്‌സിൽ ബൈഡന് അപ്രതീക്ഷിത ലീഡാണ് ലഭിച്ചിരിക്കുന്നത്. നാല് സ്വിംഗ് സ്റ്റേറ്റ്‌സിന്റെ തെരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് വരാനിരിക്കുന്നത്. ജോർജിയ, നോർത്ത് കരോലിന, പെൻസിൽവാനിയ, അലാസ്‌ക, നെവാഡ എന്നിവിടങ്ങളിലെ ഫലങ്ങൾ നിർണായകമാണ്.ജോർജിയ, നോർത്ത് കരോലിന, പെൻസിൽവാനിയ എന്നിവിടങ്ങളിൽ ട്രംപിന് നേരിയ മുൻതൂക്കമുണ്ട്. നെവാഡ […]

World

ഇഞ്ചോടിഞ്ച് പോരാട്ടം; ജോ ബൈഡൻ മുന്നില്‍, നിർണായക സംസ്ഥാനങ്ങൾ ട്രംപിനൊപ്പം

അമേരിക്കൻ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ വിജയം കൈയെത്തും ദൂരത്തെത്തിയെന്ന് ഡോണൾഡ് ട്രംപ്. ഫ്‌ളോറിഡ, ടെക്‌സസ്, ഒഹായോ എന്നിവിടങ്ങളിൽ തനിക്ക് ലഭിച്ച വിജയം ശുഭസൂചനയാണെന്നും പെൻസിൽവാനിയയിൽ വലിയ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചുകൊണ്ടിരിക്കുന്നതെന്നും കൂട്ടിച്ചേർത്തു. വലിയ ആഘോഷത്തിന് വേണ്ടി തയാറെടുക്കുകയാണ് താനെന്നും ട്രംപ് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു. തന്നെ പിന്തുണച്ച അമേരിക്കൻ ജനത, ഫസ്റ്റ് ലേഡി, തന്റെ കുടുംബം എന്നിവർക്ക് നന്ദി പറഞ്ഞ ട്രംപ് താൻ തന്നെ അധികാരത്തിൽ തിരിച്ചെത്തുമെന്നും പറഞ്ഞു. അതേസമയം, അമേരിക്കയിൽ പോരാട്ടം കനക്കുകയാണ്. സർവേ ഫലങ്ങൾ […]

World

വോട്ടിംഗ് ദിനത്തിൽ വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ട് ഫോൺകോളുകൾ വന്നിരുന്നുവെന്ന് റിപ്പോർട്ട്

വോട്ടിംഗ് ദിനത്തിൽ വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ട് ഫോൺകോളുകൾ വന്നിരുന്നുവെന്ന് റിപ്പോർട്ട്. സ്‌റ്റേറ്റ്, പാർട്ട് അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പകുതിയിലധികം അമേരിക്കൻ പൗരന്മാരും വോട്ട് രേഖപ്പെടുത്തിയതിന് ശേഷമാണ് ഇത്തരത്തിൽ സന്ദേശങ്ങൾ എത്തിയത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബാഹ്യ ഇടപെടലുകൾ നടക്കുന്നതായി ഹോംലാൻഡ് സെക്യൂരിറ്റി ഓഫിസർ ക്രിസ്റ്റഫർ ക്രബ്‌സ് പറഞ്ഞു. 2016 ലെ തെരഞ്ഞെടുപ്പ് സമയത്ത് റഷ്യൻ ഹാക്കർമാർ റിപബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡോണൾഡ് ട്രംപിന് അനുകൂലമായി ജനങ്ങളെ സ്വാധീനിക്കാൻ പതിനായിരക്കണക്കിന് ഇമെയിലുകളാണ് അയച്ചത്. അന്ന് മുതൽ അമേരിക്കൻ തെരഞ്ഞെടുപ്പിൽ ബാഹ്യ […]