Business

യുപിഐ വഴി പണമിടപാട് നടത്തുന്നവരാണോ ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

നാഷ്ണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് അഥവാ യുപിഐ വഴി പണമിടപാട് നടത്തുന്നത് ലക്ഷക്കണക്കിന് ഉപയോക്താക്കളാണ്. യുപിഐ ഇടപാടുകളുടെ 78% ഇടപാടുകളും 500 രൂപയിൽ താഴെയുള്ളവയാണ്. കഴിഞ്ഞ വർഷം നടന്ന 868 കോടി രൂപയുടെ ഇടപാടുകളിൽ 687 കോടി രൂപയുടെ ഇടപാടുകളും 500 രൂപയ്ക്ക് താഴെയുള്ളവയായിരുന്നു. അതായത് സാധാരണക്കാരാണ് യുപിഐ ഉപയോഗിക്കുന്നവരിൽ കൂടുതലും. യുപിഐ വഴി പണമയക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. പണം വാങ്ങുന്ന സമയത്ത് നിങ്ങളുടെ യുപിഐ ഐഡിയിലേക്ക് തന്നെയാണ് […]

National

കുതിച്ച് ഡിജിറ്റൽ ഇന്ത്യ; രാജ്യത്ത് യുപിഐ ഇടപാടുകളില്‍ റെക്കോര്‍ഡ് വര്‍ധന…

യുപിഐ ഇടപാടുകളില്‍ ചരിത്രം കുറിച്ച് ഇന്ത്യ. രാജ്യത്ത് റെക്കോർഡ് വർധനവാണ് യുപിഐ ഇടപാടുകളിൽ നടന്നിരിക്കുന്നത്. യുപിഐ ഉപയോഗിച്ച് ഓഗസ്റ്റില്‍ 657 കോടി ഇടപാടുകളാണ് നടന്നിരിക്കുന്നത്. 10.72 ലക്ഷം കോടി രൂപ കഴിഞ്ഞ 31 ദിവസത്തിനിടെ കൈമാറ്റം ചെയ്തിരിക്കുന്നത്. 2016 ലാണ് രാജ്യത്ത് യുപിഐ സേവനം ആരംഭിക്കുന്നത്. അതിനുശേഷമുള്ള രാജ്യത്തെ ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. റെക്കോർഡ് വളർച്ചയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. ജൂലൈയിൽ 600 കോടി കടന്നിരുന്നു. ആറ് വർഷം മുൻപ് യുപിഐ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും […]

Business

യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി

ഭാവിയിൽ യുപിഐ പണമിടപാടുകൾക്കും ഇനി സർവീസ് ചാർജ് ഈടാക്കിയേക്കും. പുതിയ കരട് നിർദേശത്തോട് അഭിപ്രായം തേടിയിരിക്കുകയാണ് ആർബിഐ. യുപിഐ, ഐഎംപിഎസ്, എൻഇഎഫ്ടി, ആർടിജിഎസ് എന്നിങ്ങനെയുള്ള വിവിധ പണമിടപാട് സേവനങ്ങൾക്ക് സർവീസ് ചാർജ് ഈടാക്കുന്നത് സംബന്ധിച്ചുള്ള നയങ്ങളിൽ മാറ്റം വേണമെന്ന് നിർദേശിക്കുന്ന ഡിസ്‌കഷൻ പേപ്പർ ആർബിഐ ബുധനാഴ്ച പുറത്തിറക്കിയിരുന്നു. ഒക്ടോബർ 3ന് മുൻപായി ഇതിൽ പ്രതികരണം അറിയിക്കാനാണ് ആർബിഐ നിർദേശിച്ചിരിക്കുന്നത്. ‘ഐഎംപിഎസ് ഫണ്ട് ട്രാൻസ്ഫർ പോലെ തന്നെയാണ് യുപിഐയുടേയും പ്രവർത്തനം. അതുകൊണ്ട് തന്നെ ഐഎംപിഎസിന് ഈടാക്കുന്ന സർവീസ് ചാർജ് […]

India

യുപിഐ ലൈറ്റ് എന്നാൽ എന്ത്? ഡിജിറ്റൽ പേയ്‌മെന്റുകൾക്ക് ഇനി ഇന്റർനെറ്റ് ആവശ്യമില്ലേ?

കൊവിഡ് പ്രതിസന്ധി ഡിജിറ്റൽ രംഗത്തിന് തുറന്ന് നൽകിയത് അനന്തസാധ്യതകളുടെ കലവറയാണ്. ലോക്ക്ഡൗണിൽ പുറത്തിറങ്ങാതെ വേഗത്തിലും എളുപ്പത്തിലും പണമടയ്ക്കാൻ ഉതകുന്ന മാർഗങ്ങൾ സുലഭമായി. ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകാര്യത കൈവരിച്ചതും ഈ കൊവിഡ് കാലയളവിലാണ്. ഡിജിറ്റലായി പണമിടപാട് നടത്താൻ വിവിധ മാർഗങ്ങളുണ്ടെങ്കിലും രാജ്യത്ത് കൂടുതലായും ഉപയോഗിക്കുന്ന ഒരു രീതിയാണ് യുപിഐ (Unified Payment Interface). Google Pay, PhonePe, Paytm തുടങ്ങി UPI പേയ്‌മെന്റുകൾ നടത്താൻ നിരവധി പ്ലാറ്റ്‌ഫോമുകൾ ഇന്നുണ്ട്. പക്ഷേ നമുക്കറിയും പോലെ ഇന്റർനെറ്റ് സേവനമില്ലെങ്കിൽ ഈ പ്ലാറ്റ്‌ഫോമുകൾ […]

India

ഓണ്‍ലൈന്‍ പണമിടപാട് സംവിധാനങ്ങള്‍ പരസ്പരം ബന്ധിപ്പിക്കാനൊരുങ്ങി ഇന്ത്യയും സിംഗപ്പൂരും

അതിവേഗ പണമിടപാട് സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കാന്‍ ഇന്ത്യയും സിംഗപ്പൂരും ഒരുങ്ങുന്നു. ഇന്ത്യന്‍ റിസര്‍വ് ബാങ്കും സിംഗപൂര്‍ മോണിറ്ററി അതോറിറ്റിയുമാണ് ഇക്കാര്യം അറിയിച്ചത്. ഒരു രാജ്യങ്ങളുടെയും അതിവേഗ പണമിടപാട് സംവിധാനങ്ങളായ യുപിഐ, പേ നൗ എന്നിവ പരസ്പരം ബന്ധിപ്പിക്കും. 2022 ജൂലൈ മാസത്തോടെ ഇത് സാധ്യമാകുമെന്ന് ആര്‍ബിഐ അറിയിച്ചു. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് മറ്റ് വഴികള ആശ്രയിക്കാതെയും കുറഞ്ഞ ചിലവിലും പണമിടപാട് നടത്താനാകും. യുപിഐ, പേ നൗ ബന്ധിപ്പിക്കല്‍ ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള ഓണ്‍ലൈന്‍ പണമിടപാട് സംവിധാനങ്ങളിലെ സുപ്രധാന നാഴികക്കല്ലാകുമെന്ന് […]

Technology

യു.പി.ഐ ഇടപാടുകൾക്ക് പരിധി കൂടിയാൽ​ ചാർജ്​ ഈടാക്കുമെന്ന് സ്വകാര്യ ബാങ്കുകള്‍​

2.5 രൂപ മുതല്‍ 5 രൂപ വരെയുള്ള ഫീസ് ആയിരിക്കും ബാങ്കുകള്‍ ഇതിനായി ചുമത്തുക. യു.പി.ഐ (യുണിഫൈഡ്​ പേയ്​മെൻറ്​ ഇൻറർഫേസ്​) വഴിയുള്ള വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകളുടെ എണ്ണത്തിൽ പരിധി നിശ്ചയിക്കാനൊരുങ്ങി രാജ്യത്തെ വൻകിട സ്വകാര്യ ബാങ്കുകൾ. യു.പി.ഐ ഇടപാടുകൾ ഒരു മാസത്തില്‍ 20ത്തില്‍ കൂടുതലെങ്കില്‍ ഇനി മുതല്‍ ഫീസ് ഈടാക്കുമെന്ന് സ്വകാര്യ ബാങ്കുകള്‍​. യു.പി.ഐ പേയ്​മെൻറുകൾ സൗജന്യമായി തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, നിസ്സാര ഇടപാടുകള്‍ സിസ്റ്റത്തിന് അധികഭാരം ചുമത്തുന്നത് തടയാനാണ്​ പുതിയ ചാര്‍ജുകള്‍ ഈടാക്കുന്നതെന്ന്​ ബാങ്കുകള്‍ അറിയിച്ചു. […]