ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പ്രചരണത്തിന്റെ കൊട്ടികലാശം ഇന്ന് . ഒൻപതു ജില്ലകളിലെ 55 മണ്ഡലങ്ങളിലാണ് പ്രചരണം അവസാനിക്കുക. സഹാരൺപൂർ, ബിജ്‌നോർ, അംരോഹ മൊറാദാബാദ്, റാംപൂർ സംഭാൽ, ബറേലി ബദവുൻ, ഷാജഹാൻപൂർ എന്നി ജില്ലകൾ പതിനാലാം തിയതിയാണ് ബൂത്തിൽ എത്തുന്നത്. ഇന്ന് പ്രചരണം തീരുന്ന സാഹചര്യത്തിൽ ദേശീയ നേതാക്കളെ തന്നെ അണിനിരത്തിയുള്ള പ്രചരണ പരിപാടികളാണ് എല്ലാ രാഷ്ട്രീയപാർട്ടികളും ആസൂത്രണം ചെയ്തിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രി അമിത് ഷായും അടക്കമുള്ളവർ ബിജെപിക്ക് വേണ്ടി പ്രചരണ രംഗത്തെത്തും. […]