അഴിമതി എന്ന വാക്ക് ഇനി അൺപാർലമെന്ററി. ലോക്‌സഭാ സെക്രട്ടേറിയേറ്റിന്റെ കൈപുസ്തകത്തിലാണ് അഴിമതി ഉൾപ്പെടെയുള്ള 65 വാക്കുകളെ അൺപാർലമെന്ററിയായി പ്രഖ്യാപിച്ചിരിക്കുന്നത്. മൺസൂൺ സമ്മേളനം മുതൽ ഇത് പ്രാബല്യത്തിൽ വരും. മന്ദബുദ്ധി, കൊവിഡ് വ്യാപി, നാട്യക്കാരൻ, സ്വേച്ഛാധിപതി, ലൈംഗികാതിക്രമം, വിനാശകാരി, മുതലക്കണ്ണീർ, കഴുത, ഗുണ്ട, കരിദിനം, ശകുനി, ചതി, എന്നീ വാക്കുകളും ഇനി അൺപാർലമെന്ററി ആയിരിക്കും. ആ 65 വാക്കുകൾ അഹങ്കാരം, അരാജകവാദി, അപമാനം, അസത്യം, ലജ്ജിച്ചു, ദുരുപയോഗം, മന്ദബുദ്ധി, നിസ്സഹായൻ, ബധിര സർക്കാർ, ഒറ്റിക്കൊടുത്തു, രക്തച്ചൊരിച്ചിൽ, രക്തരൂഷിതം, ബോബ്കട്ട്, […]