രാജ്യത്തെ സ്കൂളുകൾ, കോളജുകൾ എന്നിവ തുറക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അഞ്ചാംഘട്ട ലോക്ക്ഡൗണിന്റെ മാർഗരേഖ പുറത്തിറക്കി. സ്കൂളുകൾ തുറന്നാലും ഉടൻ വിദ്യാർഥികളുടെ യാതൊരു തരത്തിലുള്ള മൂല്യനിർണയവും നടത്തരുതെന്നാണു മാർഗരേഖയിൽ പറയുന്നത്. സ്കൂളുകൾ ഒക്ടോബർ 15-ന് ശേഷം തുറക്കുന്ന കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനം എടുക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഡോക്ടറുടെയും നഴ്സിന്റെയും സേവനം ലഭ്യമാകുമെന്ന് ഉറപ്പാക്കണം. ഹാജർ കര്‍ശനമാക്കരുത്. വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും അസുഖ അവധി ആവശ്യമെങ്കില്‍ അനുവദിക്കണം. രക്ഷിതാക്കളുടെ അനുമതി പത്രവുമായി മാത്രമെ വിദ്യാര്‍ഥികള്‍ സ്കൂളിലെത്താവൂ. […]