Economy Health India

ആരോഗ്യമേഖലക്ക് 64,180 കോടി

ആരോഗ്യ മേഖലക്കുള്ള ബജറ്റ് വിഹിതത്തില്‍ 137 ശതമാനം വര്‍ധനവുണ്ടായി ആരോഗ്യ മേഖലക്കായി 64,180 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. ആരോഗ്യ മേഖലക്കുള്ള ബജറ്റ് വിഹിതത്തില്‍ 137 ശതമാനം വര്‍ധനവുണ്ടായി. പശ്ചാത്തല മേഖലാ വികസനത്തിന് 20,000 കോടിയും ബജറ്റില്‍ വകയിരുത്തി. 2.217 കോടി രൂപയാണ് വായു മലിനീകരണം മാറ്റിവച്ചിരിക്കുന്നത്. വാക്സിനേഷൻ പദ്ധതിക്കായി 35,000 കോടി രൂപ നൽകി. ആവശ്യമെങ്കിൽ കൂടുതൽ തുക അനുവദിക്കും. 2022 മാർച്ചിനുള്ളിൽ 8000 കിലോമീറ്റ൪ റോഡുകൾ വികസിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Economy India

അടിസ്ഥാന സൗകര്യ വികസനത്തിനും കാർഷിക മേഖലയ്ക്കും ഊന്നല്‍ നല്‍കി കേന്ദ്ര പൊതുബജറ്റ്

64,000 കോടിയാണ് ആരോഗ്യമേഖലക്കായി വകയിരുത്തിയത്. കോവിഡ് വാക്സിനേഷനായി 35,000 കോടിയും അനുവദിച്ചു. ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 74 ശതമാനമാക്കി വർധിപ്പിച്ചു 2021-2022 വർഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യമേഖലക്ക് ഊന്നൽ നൽകിയുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. 64,000 കോടിയാണ് ആരോഗ്യമേഖലക്കായി വകയിരുത്തിയത്. കോവിഡ് വാക്സിനേഷനായി 35,000 കോടിയും അനുവദിച്ചു. ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 74 ശതമാനമാക്കി വർധിപ്പിച്ചു. 75 വയസ് കഴിഞ്ഞ പെൻഷൻമാത്രം വരുമാനമായുള്ളവരെ ആദായ […]

India

പ്രവാസികളുടെ ഇരട്ട നികുതി ഒഴിവാക്കും

നികുതി സമ്പ്രദായം കൂടുതല്‍ സുതാര്യമാക്കും. കോർപ്പറേറ്റ് നികുതി ലോകത്ത് ഏറ്റവും കുറവ് ഇന്ത്യയിലാണ് പ്രവാസികളുടെ ഇരട്ട നികുതി പ്രശ്നം പരിഹരിക്കാന്‍ ചട്ടം കൊണ്ടുവരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. നികുതി സമ്പ്രദായം കൂടുതല്‍ സുതാര്യമാക്കും. കോർപ്പറേറ്റ് നികുതി ലോകത്ത് ഏറ്റവും കുറവ് ഇന്ത്യയിലാണ്. പെന്‍ഷന്‍ വരുമാനം മാത്രമുള്ള 75 വയസ് കഴിഞ്ഞവര്‍ക്ക് ആദായ നികുതി ഒഴിവാക്കും. നാനൂറോളം കസ്റ്റംസ് നികുതിയിളവുകള്‍ പിന്‍വലിക്കും. പുതിയ കസ്റ്റംസ് നികുതി ഘടന കൊണ്ടുവരും. ചെറുകിട നികുതിദായകര്‍ക്കായി തര്‍ക്ക പരിഹാര പാനല്‍ കൊണ്ടുവരും. […]