India National

കോവിഡ് രണ്ടാം തരംഗം; രാജ്യത്ത് ഒരു കോടി ആളുകൾ തൊഴിൽ രഹിതരായെന്ന് റിപ്പോർട്ട്

കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് ഒരു കോടി ആളുകൾ തൊഴിൽ രഹിതരായെന്ന് റിപ്പോർട്ട്. 97 ശതമാനം കുടുംബങ്ങളുടെയും വരുമാനത്തിൽ കുറവുണ്ടായെന്നും സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി നടത്തിയ സർവേയിൽ പറയുന്നു. ഏപ്രിലിൽ എട്ട് ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് മെയ് മാസം അവസാനിക്കുമ്പോൾ 12 ശതമാനമായി ഉയർന്നു. ജോലി നഷ്ടപ്പെട്ടവരിൽ സംഘടിത, അസംഘടിത മേഖലകളിൽ ഉള്ളവരും ഉൾപ്പെടും. 97 ശതമാനം കുടുംബങ്ങളുടെ വരുമാനം കുറഞ്ഞു. വരുമാനത്തിൽ കുറവുണ്ടായില്ലെന്ന അഭിപ്രായം രേഖപ്പെടുത്തിയത് 3 ശതമാനം പേർ മാത്രമാണ്. കോവിഡ് […]

India National

വാഗ്ദാനങ്ങള്‍ ബാക്കി; തൊഴിലില്ലായ്മ പുതിയ ഉയരത്തില്‍

ന്യൂഡല്‍ഹി: 2020 ജനുവരി-മാര്‍ച്ച് പാദത്തില്‍ രാജ്യത്തെ നഗരമേഖലയിലെ തൊഴിലില്ലായ്മാ നിരക്ക് 9.1 ശതമാനമായി ഉയര്‍ന്നു. 2019ലെ ഒക്ടോബര്‍-ഡിസംബറിലെ 7.9 ശതമാനത്തില്‍ നിന്നാണ് ഇത് വര്‍ധിച്ചത്. 2019ല്‍ സമാന പാദത്തില്‍ 9.3 ശതമാനമായിരുന്നു തൊഴിലില്ലായ്മാ നിരക്ക്. പിരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ പ്രകാരം കേന്ദ്ര സ്ഥിതി വിവര മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. ജനുവരി-മാര്‍ച്ചില്‍ 15-29 വയസ്സിന് ഇടയില്‍ പ്രായമുള്ളവരിലെ നഗര തൊഴിലില്ലായ്മ 21.1 ശതമാനമായിരുന്നു. ഒക്ടോബര്‍-ഡിസംബറില്‍ 19.2 ശതമാനവും. കോവിഡ് മഹാമാരിയെ തുടര്‍ന്നു പ്രഖ്യാപിച്ച ലോക്ക് ഡൗണാണ് കൂട്ട […]