National

ഓർഡർ ചെയ്ത് എത്തിയ ഐഫോണിന് നൽകാൻ പണമില്ല; ഡെലിവറി ബോയിയെ കൊന്ന് മൃതദേഹം നാല് ദിവസം ഒളിപ്പിച്ചു

കർണാടകയിലെ ഹാസൻ ജില്ലയിൽ ഐഫോൺ വിതരണം ചെയ്യാനെത്തിയ ഇ-കാർട്ട് ഡെലിവറി ബോയിയെ കൊലപ്പെടുത്തി ഇരുപത് വയസുകാരൻ. നാല് ദിവസത്തോളം മൃതദേഹം വീട്ടിൽ സൂക്ഷിക്കുകയും അതിനുശേഷം മൃതദേഹം പ്രതി റെയിൽവേ സ്റ്റേഷന് സമീപം കത്തിക്കുകയും ചെയ്തു. ഹേമന്ത് ദത്ത് എന്ന പ്രതിയാണ് ഓൺലൈനിൽ ഓർഡർ ചെയ്ത ഐഫോണിന് നൽകാൻ പണമില്ലാത്തതിനാൽ ഡെലിവറി ബോയിയെ വീട്ടിനുള്ളിൽ വെച്ച് കൊലപ്പെടുത്തിയത്. ഫെബ്രുവരി 11 ന് അഞ്ചക്കോപ്പൽ റെയിൽവേ സ്റ്റേഷനു സമീപം കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. […]