യുദ്ധ പശ്ചാത്തലത്തില്‍ യുക്രൈന്‍ ജനതയ്ക്കിടയില്‍ ഭീതിയും അരക്ഷിതാവസ്ഥയും പടരുന്ന പശ്ചാത്തലത്തില്‍ സഹായമായി 20 മില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭ. ഐക്യരാഷ്ട്രസഭയുടെ എമര്‍ജന്‍സ് റെസ്‌പോന്‍സ് ഫണ്ടില്‍ നിന്നാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. കിഴക്കന്‍ പ്രദേശങ്ങളായ ഡൊനെറ്റ്‌സ്‌ക, ലുഹാന്‍സ്‌ക എന്നിവിടങ്ങളില്‍ നിന്നും പലായനം ചെയ്യപ്പെടേണ്ടി വന്ന അഭയാര്‍ഥികള്‍ക്കുള്‍പ്പെടെയാണ് സഹായം ലഭിക്കുക. ആരോഗ്യപാലനം, പാര്‍പ്പിടം, ഭക്ഷണം മുതലായ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. വയോധികര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക പരിഗണന നല്‍കണമെന്നാണ് യു എന്‍ നിര്‍ദേശിച്ചിരിക്കുന്നത്. തുക വളരെപ്പെട്ടെന്ന് […]