തെക്കൻ യുക്രൈനിലെ നോവ കഖോവ്ക അണക്കെട്ട് തകർന്നതിന് പിന്നാലെ ഒട്ടേറെ പട്ടണങ്ങൾ വെള്ളത്തിനടിയിലായി. ഖേഴ്സണിൽ നിന്ന് ആയിരക്കണക്കിന് പേരെ ഒഴിപ്പിച്ചു. ഡാം തകർത്തതിൽ പരസ്പരം പഴിചാരുകയാണ് റഷ്യയും യുക്രൈനും. അണക്കെട്ട് തകർന്നതിന് പിന്നാലെ ദിനിപ്രോ നദിയിൽ വൻതോതിൽ ജലനിരപ്പ് ഉയർന്നു. ഇവിടെ 30 ഓളം ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. ഖഴ്സൺ നഗരം ഉൾപ്പെടെ എൺപതോളം നഗരങ്ങളും ഗ്രാമപ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഏകദേശം 42,000 ആളുകളെ വെള്ളപ്പൊക്കം ബാധിച്ചതായാണ് കണക്ക്. ഒട്ടേറെമേഖലകളിൽ കുടി വെള്ളം ഇല്ല. കുടിവെള്ളത്തിനും കൃഷിക്കുമായി തെക്കൻ […]