150 ദശലക്ഷം വർഷം പഴക്കമുള്ള സമുദ്രജീവിയുടെ ഫോസിൽ അടുത്തിടെ പോളിഷ് പാലിയന്റോളജിസ്റ്റുകൾ കണ്ടെടുത്തിരുന്നു. ആഫ്രിക്കയിലെ എത്യോപ്യയിൽ നിന്നാണ് വിചിത്ര ജീവിയുടെ പൂർണ്ണ ഫോസിൽ കണ്ടെത്തിയത്. നക്ഷത്രാകൃതിയും, നീളമുള്ള 10 കൈകളും, മൂർച്ചയുള്ള ടെന്റക്കിലുമുള്ള ഈ ജീവിയുടെ ഫോസിൽ ഇനി യുക്രൈൻ പ്രസിഡൻ്റിൻ്റെ പേരിൽ അറിയപ്പെടും. പാലിയന്റോളജിസ്റ്റുകൾ ഈ ഇനത്തിന് “ഓസിചിക്രിനൈറ്റ്സ് സെലെൻസ്കി” എന്നാണ് പേര് നൽകിയിരിക്കുന്നത്. മാതൃ രാജ്യത്തെ സംരക്ഷിക്കാൻ സെലെൻസ്‌കി നടത്തുന്ന പ്രവർത്തനവും അദ്ദേഹത്തിൻ്റെ ധീരതയും കണക്കിലെടുത്ത്, ബഹുമാനാർത്ഥമാണ് പേര് നൽകിയതെന്ന് പാലിയന്റോളജിസ്റ്റുകൾ അറിയിച്ചു. ഫോസിലിന് […]