India

ഇന്ത്യൻ പൗരന്മാർക്ക് മടങ്ങാം; യുക്രെയ്നിൽ നിന്നുള്ള എയർ ഇന്ത്യ വിമാന സർവീസ് ഇന്ന്

യുദ്ധഭീതി നിലനിൽക്കുന്ന യുക്രെയ്നിൽ നിന്നും ഇന്ത്യൻ പൗരൻമാർക്ക് മടങ്ങാനായി സജ്ജീകരിച്ച എയർ ഇന്ത്യ വിമാന സർവീസ് ഇന്ന് ആരംഭിക്കും. ബോറിസ്പിൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് ഇന്ത്യയിലേക്ക് സർവീസ്.  വിദ്യാർഥികളോട് വൈകാതെ വിമാനത്തിൽ തന്നെ നാട്ടിലേക്ക് മടങ്ങാൻ സർക്കാർ നിർദേശം നൽകിയിരുന്നു. അടിയന്തരമായി തുടരേണ്ടതില്ലാത്ത എല്ലാ പൗരൻമാരും എംബസി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും ഉടൻ മടങ്ങണമെന്നാണ് കേന്ദ്ര സർക്കാർ നിർദേശം. 24,26 തിയതികളിൽ എയർ ഇന്ത്യയുടെ രണ്ട് സർവീസുകൾ കൂടി നിശ്ചയിച്ചിട്ടുണ്ട്. 1,30,000 ട്രൂപ്പ് സൈന്യത്തെയാണ് റഷ്യ യുക്രെയ്ൻ അതിർത്തിയിൽ […]