India

കീവിൽ നിരവധി സ്ഫോടനങ്ങൾ; റഷ്യൻ ആക്രമണം ഇറാൻ നൽകിയ ഡ്രോൺ ഉപയോഗിച്ച്

യുക്രൈൻ തലസ്ഥാനമായ കീവിലും, വിവിധയിടങ്ങളിലും ഇന്നലെയുണ്ടായത് നിരവധി സ്ഫോടനങ്ങൾ. ഇറാൻ നൽകിയ കാമിക്സേ ഡ്രോൺ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ഏഴുപേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. കീവിലും സുമിയിലും ഡിനിപ്രോയിലുമാണ് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. തുടർച്ചയായ സ്ഫോടനങ്ങളിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. പ്രദേശങ്ങളിൽ പൂർണമായും വൈദ്യുതി തടസം നേരിട്ടു. ഇറാൻ നൽകിയ ഡ്രോൺ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയതെന്ന് പ്രധാനമന്ത്രി ഡെനിസ് ഷാം​ഗൽ പറഞ്ഞു. അത്യാധുനിക സാങ്കേതിക വിദ്യയിൽ നിർമിച്ച ഡ്രോണുകൾ മണിക്കൂറുകളോളം ആകാശത്ത് വട്ടമിട്ട് ലക്ഷ്യത്തിലേക്ക് […]