Football Sports

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഇത്തവണ പൊടിപാറും; ലിവര്‍പ്പൂളിന് എതിരാളി റയല്‍ മാഡ്രിഡ്

2020-21ലെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന് കളമൊരുങ്ങി. നിലവിലെ ജേതാക്കളായ ബയേണ്‍ മ്യൂണിക് റണ്ണറപ്പായ പി.എസ്.ജിയെ നേരിടും. 2018ലെ ഫൈനലിസ്റ്റുകളായ റയല്‍ മാഡ്രിഡും ലിവര്‍പൂളും ഇത്തവണ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും. പ്രീമിയര്‍ ലീഗ് പട്ടികയില്‍ മുന്നിലുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജര്‍മന്‍ ക്ലബ് ബൊറൂസ്സിയ ഡോര്‍ട്മുണ്‍ഡാണ് എതിരാളികള്‍. മറ്റൊരു ക്വാര്‍ട്ടറില്‍ ചെല്‍സി എഫ്.സി പോര്‍ട്ടോയെ നേരിടും. ബയേണ്‍ – പി.എസ്.ജി മത്സര വിജയികള്‍ സെമിയില്‍ സിറ്റി – ഡോര്‍ട്മുണ്‍ഡ് മത്സര വിജയികളെ നേരിടും. ചെല്‍സി – പോര്‍ട്ടോ മത്സരത്തിലെ വിജയികള്‍ക്ക് […]

Football Sports

ഷാഖ്തറിനോട് വീണ്ടും തോറ്റ് റയൽ; ലുകാകു ഡബിളിൽ ഇന്റർ

യുവേഫ ചാമ്പ്യൻസ് ലീഗിൽ മുൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന് ഷാഖ്തർ ഡൊണസ്‌കിനു മുന്നിൽ രണ്ടാംതവണയും കാലിടറി. ഉക്രെയ്‌നിയൻ ക്ലബ്ബിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് സൈനദിൻ സിദാന്റെ സംഘം തോൽവിയറിഞ്ഞത്. ഇതോടെ ഗ്രൂപ്പ് ബിയിൽ റയൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബൊറുഷ്യ മ്യുഞ്ചൻഗ്ലാദ്ബാക്കിനെ തോൽപ്പിച്ച് ആദ്യജയം സ്വന്തമാക്കിയ ഇന്റർ മിലാൻ നോക്കൗട്ട് പ്രതീക്ഷകൾ നിലനിർത്തി. മറ്റൊരു മത്സരത്തിൽ കരുത്തരായ ലിവർപൂൾ അയാക്‌സിനെ തോൽപ്പിച്ചപ്പോൾ അത്‌ലറ്റികോ മാഡ്രിഡ് – ബയേൺ മ്യൂണിക്ക് മത്സരം സമനിലയിൽ പിരിഞ്ഞു. […]

Football Sports

ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന് തോല്‍വി

ചാമ്പ്യൻസ് ലീഗിൽ ഷാക്തർ ഡൊണസ്കിനോട് 2-0ന് തോൽവി വഴങ്ങി റയല്‍ മാഡ്രിഡ്. ഡെന്‍റിന്‍ഹോയും മാനൊർ സോളമനുമാണ് ഷാക്തറിനായി ഗോളടിച്ചത്. റയലിനോട് ആദ്യ മത്സരത്തിൽ 2-3ന്‍റെ ജയം ഷാക്തർ നേടിയിരുന്നു. മറ്റൊരു മത്സരത്തില്‍ ഇന്‍റര്‍ മിലാൻ ബോറോസിയയെ 3-2ന് തോൽപ്പിച്ചു. ലുക്കാകുവിന്‍റെ ഇരട്ട ഗോളാണ് മിലാനു തുണയായത്. അത്ലറ്റികോ മാഡ്രിഡ് ബയേണ്‍ മ്യൂണിക് മത്സരം സമനിലയിൽ കലാശിച്ചു. നിശ്ചിത സമയത്ത് ഇരുവരും ഓരോ ഗോള്‍ വീതം നേടി. തോമസ് മുള്ളറാണ് ബയേണിന്‍റെ ഗോള്‍ സ്കോറർ. അയാക്സിനെതിരായ മത്സരത്തിൽ ഏകപക്ഷീയമായ […]

Football Sports

മെസിയില്ലാതെ മിന്നി ബാഴ്‌സ, യുവന്റസിന് രക്ഷകനായി റൊണാള്‍ഡോ

ലയണൽ മെസിയില്ലാതെ യുവേഫ ചാമ്പ്യൻസ് ലീഗിനിറങ്ങിയ ബാഴ്‌സലോണക്ക് എവേ മത്സരത്തിൽ മിന്നും ജയം. രണ്ടു ഗോളും ഒരു അസിസ്റ്റുമായി മാർട്ടിൻ ബ്രാത്ത് വെയ്റ്റ് മിന്നിയപ്പോൾ ഉക്രെയ്ൻ ക്ലബ്ബ് ഡെയ്‌നാമോ കീവിനെ അവരുടെ തട്ടകത്തിൽ എതിരില്ലാത്ത രണ്ടു ഗോളിനാണ് ബാഴ്‌സ തകർത്തത്. മറ്റു മത്സരങ്ങളിൽ യുവന്റസ്, മാഞ്ചസ്റ്റർ യുനൈറ്റഡ്, പി.എസ്.ജി, ബൊറുഷ്യ ഡോട്മുണ്ട് തുടങ്ങിയ പ്രമുഖരും ജയം കണ്ടു. ലയണൽ മെസി, ഫ്രെങ്കി ഡിയോങ് എന്നിവർ വിശ്രമം അനുവദിച്ച ബാഴ്‌സ യുവതാരങ്ങൾക്ക് അവസരം നൽകിയപ്പോൾ ആദ്യപകുതിയിൽ ഗോൾ പിറന്നില്ലെങ്കിലും […]

Football Sports

ചാമ്പ്യൻസ് ലീഗ്: റയൽ തോറ്റുമടങ്ങി, ജയിച്ചിട്ടും യുവന്റസ് പുറത്ത്

ക്രിസ്റ്റ്യാനോയുടെ ഇരട്ട ഗോളിനും യുവന്റസിന്റെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സാക്ഷാത്കരിക്കാനാവ യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ സൂപ്പർ ടീമുകളായ റയൽ മാഡ്രിഡിനും യുവന്റസിനും മടക്കം. എവേ മത്സരത്തിൽ സ്പാനിഷ് ലീഗ് ചാമ്പ്യന്മാരായ റയൽ മാഞ്ചസ്റ്റർ സിറ്റിയോട് 2-1 ന് പരാജയപ്പെട്ടപ്പോൾ സ്വന്തം തട്ടകത്തിൽ 2-1 ന് ജയിച്ചെങ്കിലും യുവന്റസ് പുറത്തായി. ഇന്ന് ബാഴ്‌സലോണ – നാപോളി, ബയേൺ മ്യൂണിക്ക് – ചെൽസി മത്സരങ്ങൾ കൂടി പൂർത്തിയാകുന്നതോടെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ലൈനപ്പാവും. ആദ്യപാദം സ്വന്തം ഗ്രൗണ്ടിൽ 1-2 ന് […]

Football

വിലക്ക് റദ്ദാക്കി; മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാം

സാമ്പത്തിക തട്ടിപ്പിന്റെ പേരിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ യുവേഫ ഏർപ്പെടുത്തിയിരുന്ന രണ്ടു വർഷത്തെ വിലക്ക് കായിക തർക്ക പരിഹാര കോടതി റദ്ദാക്കി. ഇതോടെ അടുത്ത രണ്ടു വർഷത്തെ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിലും സിറ്റിക്ക് കളി തുടരാം. യൂറോപ്യൻ ഫുട്ബോൾ ക്ലബ്ബുകളുടെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കുന്ന ഫിനാൻഷ്യൽ ഫെയർപ്ലേ ചട്ടങ്ങൾ ലംഘിച്ചതിനും യുവേഫയെ തെറ്റിദ്ധരിപ്പിച്ചതിനുമാണ് സിറ്റിക്ക് യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലബ്ബ് ചാമ്പ്യൻഷിപ്പായ ചാമ്പ്യൻസ് ലീഗിൽ നിന്ന് ഈ വർഷം ആദ്യം വിലക്ക് വന്നത്. ഇതിനെതിരേ […]

Football Sports

ചാമ്പ്യന്‍സ് ലീഗിന് ലിസ്ബണ്‍ വേദിയാകും, ഫൈനല്‍ ആഗസ്ത് 23ന്

യൂറോപ ലീഗിലെ ബാക്കി മത്സരങ്ങള്‍ ജര്‍മ്മനിയിലും വനിതാ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ സ്‌പെയിനിലെ സാന്‍ സെബാസ്റ്റ്യനിലും ബില്‍ബാവോയിലുമായിട്ടാകും നടക്കുക… കോവിഡിനെ തുടര്‍ന്ന് തടസപ്പെട്ട ചാമ്പ്യന്‍സ് ലീഗും യൂറോപ്പ ലീഗും പുനരാരംഭിക്കുന്നു. ചാമ്പ്യന്‍സ് ലീഗിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മുതലുള്ള മത്സരങ്ങള്‍ പോര്‍ച്ചുഗീസ് തലസ്ഥാനമായ ലിസ്ബണില്‍ നടക്കും. ഫൈനല്‍ പോരാട്ടം ആഗസ്ത് 23നാണ് നിശ്ചയിച്ചിരിക്കുന്നത്. യൂറോപ ലീഗിലെ ബാക്കി മത്സരങ്ങള്‍ ജര്‍മ്മനിയിലും വനിതാ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ സ്‌പെയിനിലെ സാന്‍ സെബാസ്റ്റ്യനിലും ബില്‍ബാവോയിലുമായിട്ടാകും പൂര്‍ത്തീകരിക്കുക. അതേസമയം ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ […]