ഐടി നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന് ട്വിറ്ററിന് ഡല്‍ഹി ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ഐടി നിയമങ്ങള്‍ പാലിച്ചേ മതിയാകൂ. പരാതി പരിഹാര ഉദ്യോഗസ്ഥരെ അടക്കം നിയമിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നിയമം പാലിക്കാന്‍ വൈമനസ്യം ഉള്ളവരെ രാജ്യത്ത് എങ്ങനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും എന്നും ഡല്‍ഹി ഹൈക്കോടതി ചോദിച്ചു. ട്വിറ്ററിനെതിരെയുള്ള നടപടിയുമായി കേന്ദ്രസര്‍ക്കാരിന് മുന്നോട്ട് പോകാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഐടി നിയമം പാലിക്കാത്തതിനെതിരെ ട്വിറ്ററിനെതിരെ സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇത്തരത്തില്‍ പരാമര്‍ശിച്ചത്. നിയമം പാലിക്കാന്‍ കൂടുതല്‍ […]
Tag: Twitter
‘രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ തയ്യാറാകുന്നില്ല’; ട്വിറ്ററിനെതിരെ കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ
ട്വിറ്ററിനെതിരെ കേന്ദ്രസർക്കാർ വീണ്ടും രംഗത്ത്. രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ ട്വിറ്റർ തയ്യാറാകുന്നില്ലെന്ന് കേന്ദ്രം കുറ്റപ്പെടുത്തി. ഡൽഹി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രസർക്കാരിന്റെ കുറ്റപ്പെടുത്തൽ. നിയമം നിഷ്‌കർഷിക്കുന്ന സംവിധാനങ്ങളില്ലാതെ ട്വിറ്ററിന്റെ പ്രവർത്തനം അനുവദിക്കില്ല. ഐ.ടി ഭേദഗതി നിയമം അനുസരിച്ചുള്ള ഉദ്യോഗസ്ഥ നിയമനം കബളിപ്പിക്കാനുള്ള ശ്രമമാണ്. നിയമിച്ചതായി ട്വിറ്റർ അവകാശപ്പെട്ട ഉദ്യോഗസ്ഥരെല്ലാം രാജിവച്ചുവെന്നും കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. ട്വിറ്ററിനെതിരെ കേസെടുക്കാൻ കശ്മീർ പൊലീസിനോട് ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മിഷനും രംഗത്തെത്തി. കുട്ടികൾ ഭീകരപ്രവർത്തനം നടത്തുന്ന തരത്തിൽ വിഡിയോ പ്രചരിപ്പിച്ചതിനെതിരെ കേസെടുക്കണമെന്നും […]
ട്വിറ്ററിനെതിരെ ദേശീയ വനിതാകമ്മീഷൻ സ്വമേധയ കേസെടുത്തു
ട്വിറ്ററിനെതിരെ ദേശീയ വനിതാകമ്മീഷൻ സ്വമേധയ കേസെടുത്തു. ട്വിറ്ററിൽ അശ്ലീല പോസ്റ്റുകൾ പ്രചരിപ്പിക്കുന്നതിനെതിരെയാണ് കേസ്. ട്വിറ്ററിൽ പ്രചരിക്കുന്ന അശ്ലീല ഉള്ളടക്കമുള്ള പോസ്റ്റുകൾ ഒരാഴ്ചക്കുള്ളിൽ നീക്കം ചെയ്യണമെന്ന് കമ്മീഷൻ നിർദേശം നൽകി. കമ്മീഷൻ ചെയർപേഴ്‌സൺ രേഖ ശർമ്മ ട്വിറ്റർ എം.ഡിക്ക് ഇക്കാര്യംആവശ്യപ്പെട്ട് കത്തയച്ചു. വിഷയത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡൽഹി പൊലീസ് കമ്മീഷണർക്കും കമ്മീഷൻ കത്തയച്ചു. അതിനിടെ, കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമത്തെ ചെറുക്കുന്ന നയമാണ് കമ്പനിക്കെന്ന് ട്വിറ്റർ പറഞ്ഞു. കുട്ടികളുടെ നഗ്‌നത പ്രചരിപ്പിക്കുന്ന തരത്തിലുള്ള ട്വീറ്റുകളിൽ നടപടിയെടുക്കുമെന്നും ട്വിറ്റർ വഴി […]
തെറ്റായ ഇന്ത്യന്‍ ഭൂപടം; ട്വിറ്റര്‍ എംഡിക്ക് എതിരെ കേസ്
ജമ്മുകശ്മീരും ലഡാക്കും ഒഴിവാക്കിയ ഇന്ത്യയുടെ ഭൂപടം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ ട്വിറ്റര്‍ എംഡിക്കെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശ് പൊലീസാണ് ടിറ്റര്‍ എംഡി മനീഷ് മഹേശ്വരിക്കെതിരെ കേസെടുത്തത്. ബജ്‌രംഗ്ദള്‍ നേതാവിന്റെ പരാതിയില്‍, ബുലന്ത്‌ഷെഹര്‍ പോലീസ് ആണ് കേസെടുത്തത്. അതേസമയം വിവാദമായ മാപ്പ് ട്വിറ്റര്‍ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തു. വെബ്‌സൈറ്റിലെ ട്വീപ്പ് ലൈഫ് വിഭാഗത്തിലാണ് ജമ്മു കശ്മീരും ലഡാക്കും പ്രത്യേക രാജ്യങ്ങളായി ഉള്ള മാപ്പ് ട്വിറ്റര്‍ പ്രസിദ്ധീകരിച്ചത്. കടുത്ത പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. എന്നാല്‍ സംഭവത്തില്‍ പ്രതികരിക്കാന്‍ ട്വിറ്റര്‍ […]
ട്വിറ്ററിന്റെ ഇന്ത്യയിലെ പരാതി പരിഹാര ഓഫിസർ സ്ഥാനം ഒഴിയുന്നു
നിയമിതനായി ആഴ്ചകൾക്കുള്ളിൽ ട്വിറ്ററിന്റെ ഇന്ത്യയിലെ പരാതി പരിഹാര ഓഫിസർ സ്ഥാനം ഒഴിയുന്നു. താത്കാലികമായി നിയമിതനായ ധർമ്മേന്ദ്ര ചതുർ ആണ് സ്ഥാനം ഒഴിയുന്നത്. ഇതോടെ ഇന്ത്യയിൽ ട്വിറ്ററിന് പരാതി പരിഹാര ഓഫിസർ ഇല്ലാതാവും. പുതിയ ഐ.ടി ഭേദഗതി നിയമപ്രകാരം ഇന്ത്യയിൽ സമൂഹമാധ്യമങ്ങൾക്ക് നിലനിൽക്കണമെങ്കിൽ സ്ഥിരമായി പരാതി പരിഹാര ഓഫിസർ നിർബന്ധമാണ്. മറ്റ് സമൂഹമാധ്യമങ്ങൾ എല്ലാം ഈ തസ്തികയിൽ സ്ഥിര നിയമനം നടത്തിയപ്പോൾ ട്വിറ്റർ താത്കാലികമായാണ് നിയമനം നടത്തിയത്. ഇതേ തുടർന്ന് ട്വിറ്ററിന്റെ ഇന്ത്യയിലെ നിയമപരിരക്ഷ കേന്ദ്ര ഐ.ടി. മന്ത്രാലയം […]
ട്വിറ്റർ പ്രതിനിധികൾ ഇന്ന് പാര്‍ലമെന്‍ററി സമിതിക്ക് മുന്നിൽ ഹാജരാകും
ട്വിറ്ററിനെതിരെ നിയമ നടപടിയുമായി കേന്ദ്ര സർക്കാർ മുന്നോട്ടു പോകുന്നതിനിടെ പാർലമെന്‍ററി സമിതിക്ക് മുന്നിൽ ട്വിറ്റർ പ്രതിനിധികൾ ഇന്ന് ഹാജരാകും. പുതിയ ഐടി നിയമ പ്രകാരമുളള മാർഗനിർദേശങ്ങൾ നടപ്പാക്കിയോ എന്ന കാര്യം സമിതിക്ക് മുന്നിൽ വിശദീകരിക്കണം. പരാതി പരിഹാരത്തിനായി ഇന്ത്യക്കാരായ ഉദ്യോഗസ്ഥരെ നിയമിക്കണം എന്നതടക്കമുള്ള നിർദേശങ്ങൾ നടപ്പാക്കി വരികയാണെന്ന് ട്വിറ്റർ സമിതിയെ അറിയിക്കും. അതേസമയം, ഇന്ത്യൻ നിയമങ്ങൾ പാലിക്കാൻ ട്വിറ്റർ തയ്യാറാകത്തതിനാൽ ഇടനിലക്കാരൻ എന്ന നിലയിലുള്ള നിയമ പരിരക്ഷ കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു. ഉത്തർപ്രദേശിൽ തെറ്റായ വാർത്ത നൽകിയെന്നാരോപിച്ച് […]
‘നിയന്ത്രിക്കാനാകാത്തതിനെ നശിപ്പിക്കുന്നു’; ട്വിറ്ററിനെതിരായ കേന്ദ്ര നടപടികളില്‍ മമത ബാനര്‍ജി
ട്വിറ്ററിനെ നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ നശിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തൻെറ സർക്കാറിനെതിരെയും ഇതേ നടപടിയാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും മമത വിമര്‍ശിച്ചു. ‘ഞാൻ ഇതിനെ അപലപിക്കുന്നു. കേന്ദ്രത്തിന് ട്വിറ്ററിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല. അതിനാൽ അവർ ഭയപ്പെടുത്തി ഉപദ്രവിക്കുകയാണ്. നിയന്ത്രിക്കാൻ കഴിയാത്ത എല്ലാവരെയും അവര്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നു. അവർക്ക് എന്നെ നിയന്ത്രിക്കാൻ കഴിയില്ല. അതിനാലാണ് എൻെറ സർക്കാറിനെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നത്,’ മമത പറഞ്ഞു. ബംഗാളിലുണ്ടായ അതിക്രമങ്ങൾ സംബന്ധിച്ച ബി.ജെ.പിയുടെ ആരോപണങ്ങൾ തികച്ചും […]
നിലപാട് കടുപിച്ച് കേന്ദ്രം; ഒടുവിൽ താത്കാലിക കംപ്ലയൻസ് ഓഫീസറെ നിയമിച്ച് ട്വിറ്റർ
രാജ്യത്തെ പുതിയ ഐടി നയത്തെ ചൊല്ലി കേന്ദ്ര സർക്കാരുമായി തർക്കങ്ങൾ തുടരുന്നതിനിടെ താത്കാലികമായെങ്കിലും താത്കാലിക കംപ്ലയൻസ് ഓഫീസറെ നിയമിച്ച് ട്വിറ്റർ. ഇതിന്റെ വിവരങ്ങൾ ഉടൻ തന്നെ കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്ന് ട്വിറ്റർ അറിയിച്ചു. ഫെബ്രുവരിയിൽ പ്രഖ്യാപിച്ച പുതിയ ഐടി നിയമം മേയ് 25നാണ് രാജ്യത്ത് പ്രാബല്യത്തിൽ വന്നത്. അതേസമയം, ഐടി നിയമപ്രകാരമുള്ള പരിരക്ഷ കേന്ദ്രം ഒഴിവാക്കി. കംപ്ലയൻസ് ഓഫിസറെ നിയമിച്ചത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചില്ലെന്നാണ് കേന്ദ്ര നിലപാട്. നിയമ പരിരക്ഷ ഒഴിവാക്കിയതിനു പിന്നാലെ യുപിയിൽ ട്വിറ്ററിനെതിരെ കേസെടുത്തു. […]
ട്വിറ്റര്‍ പ്രതിനിധികളോട് ഹാജരാകാനാവശ്യപ്പെട്ട് ഐടി പാര്‍ലമെന്‍ററി സമിതി
ട്വിറ്റര്‍ പ്രതിനിധികളോട് ഹാജരാകാന്‍ ഐ.ടി പാർലമെൻററികാര്യ ഉപസമിതിയുടെ നിർദേശം. ഐ.ടി മാർഗനിർദേശങ്ങള്‍ പൗരന്റെ സ്വകാര്യത ഹനിക്കുന്നുണ്ടോയെന്ന് സമിതി പരിശോധിക്കും. വെള്ളിയാഴ്ചയാണ് സമിതി യോഗം ചേരുക. ഐ.ടി മാർഗനിർദേശം പുറത്ത് വന്ന സാഹചര്യത്തിൽ സമൂഹമാധ്യമങ്ങളും സർക്കാരും തമ്മിലെ ബന്ധം വഷളാകുന്ന സാഹചര്യം നിലവിൽ വന്നിരുന്നു. ഈ ഘട്ടത്തിലാണ് കോൺഗ്രസ് എം.പി ശശി തരൂർ അധ്യക്ഷനായിട്ടുള്ള ഐ.ടി പാർലമെൻററികാര്യ ഉപസമി യോഗം ചേരുന്നത്. ട്വിറ്ററിന് പുറമെ ഐ.ടി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോടും യോഗത്തിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.
ട്വിറ്ററിനെതിരെ പോക്സോ കേസ്
ട്വിറ്ററിനെതിരെ ദേശീയ ബാലാവകാശ കമ്മീഷന്‍ പോക്സോ കേസെടുത്തു. കുട്ടികളെ കുറിച്ച് തെറ്റായ വിവരം പ്രസിദ്ധീകരിച്ചെന്ന് ആരോപിച്ചാണ് കേസ്. ട്വിറ്റര്‍ കുട്ടികള്‍ക്ക് സുരക്ഷിതമായ ഇടമല്ല. ട്വിറ്റര്‍ ഉപയോഗിക്കുന്നതില്‍ നിന്ന് കുട്ടികളെ വിലക്കണമെന്നും ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഐടി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാൻ ട്വിറ്റർ ബാധ്യസ്ഥമാണെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. ട്വിറ്ററിനെതിരായ ഹരജിയിൽ നിലപാട് അറിയിക്കണമെന്ന് കേന്ദ്രത്തോടും ട്വിറ്ററിനോടും കോടതി ആവശ്യപ്പെട്ടു. അതേസമയം ഐടി മാർഗനിർദേശങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് ട്വിറ്റർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. സാമൂഹ്യ മാധ്യമത്തിനുളള ആനുകൂല്യം കേന്ദ്രം നിഷേധിക്കുകയാണെന്നും ട്വിറ്റർ […]