World

30000 അടി ഉയരത്തില്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; ജീവനക്കാരന് ഗുരുതര പരുക്ക്

വിമാനം ആകാശച്ചുഴിയില്‍പ്പെട്ടതിനെ തുടര്‍ന്ന് ജീവനക്കാരന് ഗുരുതര പരുക്ക്. സിംഗപ്പൂരില്‍ നിന്ന് ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. 30000 അടി ഉയരത്തില്‍ വച്ചാണ് സംഭവമുണ്ടായത്. പരുക്കേറ്റ ജീവനക്കാരനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. വ്യാഴാഴ്ച രാത്രി സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച പുലര്‍ച്ചെയോടെ ബംഗാള്‍ ഉള്‍ക്കടലിന് മീതെ ആകാശച്ചുഴിയില്‍ പെട്ടതോടെ വിമാനം സിംഗപ്പൂരില്‍ തന്നെ ഇറക്കി. ഏതാണ്ട് മൂന്ന് മണിക്കൂറോളം വിമാനം ആകാശത്ത് ചുറ്റിക്കറങ്ങി. അപകടകരമായ തരത്തില്‍ […]

National

സ്പൈസ് ജെറ്റ് വിമാനം ലാൻഡിങ്ങിനിടെ ആകാശചുഴിയിൽപ്പെട്ടതിന് പിന്നാലെ വിമാനത്തിനുള്ളിലെ ദൃശ്യങ്ങൾ പുറത്ത്

മുംബൈയിൽ നിന്നും ദുർഗാപൂരിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം ലാൻഡിങ്ങിനിടെ ആകാശചുഴിയിൽപ്പെട്ടതിന് പിന്നാലെ വിമാനത്തിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നു. വിമാനത്തിന്റെ തറയിൽ നിരവധി സാധനങ്ങൾ ചിതറിക്കിടക്കുന്നത് വിഡിയോയിൽ വ്യക്തമാണ്. പരിഭ്രാന്തരായ ആളുകൾ സഹായത്തിനായി നിലവിളിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്. ആകാശച്ചുഴിയിൽ പെട്ട് വിമാനം ആടിയുലഞ്ഞപ്പോൾ മുകളിലിരുന്ന ബാഗുകൾ ഉൾപ്പെടെ താഴെ വീണ് യാത്രക്കാർക്ക് പരുക്കേറ്റിട്ടുണ്ട്. മൂന്ന് ജീവനക്കാർ ഉൾപ്പെടെ 17ഓളം പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. ഇതിൽ പത്ത് പേരുടെ പരുക്ക് സാരമുള്ളതായാണ് റിപ്പോർട്ട്. അതേസമയം മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനം […]