India National

ട്രംപും മോദിയും ചര്‍ച്ച നടത്തിയിട്ടില്ല: ഇന്ത്യ- ചൈന തര്‍ക്കത്തില്‍ ഡൊണാള്‍ഡ് ട്രംപ് ഇടപെട്ടെന്ന വാര്‍ത്ത നിഷേധിച്ച് ഇന്ത്യ

ഏപ്രില്‍ നാലിനാണ് അവസാനമായി മോദിയും ട്രംപും പരസ്പരം സംസാരിക്കുന്നത്. കോവിഡ് ചികിത്സക്ക് ഹൈഡ്രോക്സിക്ലോറോക്വിന്‍ കയറ്റി അയക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അത്. ഇന്ത്യ- ചൈന തര്‍ക്കത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇടപെട്ടെന്ന വാര്‍ത്ത നിഷേധിച്ച് ഇന്ത്യ. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചര്‍ച്ച നടത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം വൈറ്റ്ഹൌസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ്, ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി പ്രശ്നത്തില്‍ ഭിന്നതയുണ്ടെന്നും ഈ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് പറഞ്ഞ് താന്‍ നരേന്ദ്രമോദിയെ ബന്ധപ്പെട്ടിരുന്നുവെന്നും ട്രംപ് പറഞ്ഞത്. പ്രശ്നം […]